കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത്? ര​ണ്ടാം​ഘ​ട്ട ട്ര​യ​ൽ റ​ൺ തു​ട​ങ്ങി; കോ​ട്ട​യ​ത്ത് 7.33ന് , എറണാകുളത്ത് 8.32ന്


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് ര​ണ്ടാ​മ​തൊ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ കൂ​ടി ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ. നേ​ര​ത്തെ ത​ന്നെ ര​ണ്ട് വ​ന്ദേ ഭാ​ര​ത് കേ​ര​ള​ത്തി​ന് ല​ഭി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.

വ​ന്ദേ ഭാ​ര​ത് അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ പാ​ത​യി​ലെ വ​ള​വു​ക​ൾ നി​വ​ർ​ത്തി യാ​ത്രാ​വേ​ഗം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.

അ​തേ​സ​മ​യം വ​ന്ദേ ഭാ​ര​തി​നെ സ്വാ​ഗ​തം ചെ​യ്ത് ശ​ശി ത​രൂ​ർ​എം​പി ട്വീ​റ്റ് ചെ​യ്തു. 25 ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും വി​ക​സ​നം രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മെ​ന്നും ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്ര​യ​ൽ റ​ൺ വി​ജ​യ​മാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ ര​ണ്ടാം​ഘ​ട്ട ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ചു. കാ​സ​ർ​ഗോ​ഡ്‌ വ​രെ​യാ​ണ് ര​ണ്ടാം ഘ​ട്ട ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​ത്.

ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് രാ​വി​ലെ 5.20നാ​ണ് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​ത്. 6.10ന് ​ട്രെ​യി​ൻ കൊ​ല്ല​ത്തെ​ത്തി. 7.33ന് ​ട്രെ​യി​ൻ കോ​ട്ട​യ​ത്തെ​ത്തി. എ​റ​ണാ​കു​ള​ത്ത് 8.32 ന് ​എ​ത്തി. 4 മ​ണി​ക്കൂ​ർ 17 മി​നി​ട്ട് കൊ​ണ്ട് തൃ​ശൂ​രെ​ത്തി.

ആ​ദ്യ ട്ര​യ​ൽ റ​ണ്ണി​ൽ എ​ടു​ത്ത സ​മ​യ​ത്തേ​ക്കാ​ൾ 10 മി​നി​ട്ട് മു​ന്പോ​യാ​ണ് ഇ​ത്ത​വ​ണ ട്രെ​യി​ൻ തൃ​ശൂ​രെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തെ​ത്താ​ൻ 2 മ​ണി​ക്കൂ​റും 13 മി​നി​ട്ടു​മെ​ടു​ത്തു. നി​ശ്ച​യി​ച്ച​തി​ലും 10 മി​നി​ട്ട് വൈ​കി​യാ​ണ് ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പു​റ​പ്പെ​ട്ട​ത്.

വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ യാ​ത്ര തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്‌​ണ​വ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

കാ​സ​ര്‍​കോ​ട് വ​രെ എ​ത്താ​ന്‍ എ​ട്ട​ര മ​ണി​ക്കൂ​റാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന യാ​ത്രാ​സ​മ​യം. കാ​സ​ര്‍​കോ​ട് നി​ന്ന് തി​രി​ച്ചും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തും. ട്രെ​യി​നി​ന്‍റെ വേ​ഗ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്.

ഈ ​മാ​സം 25നാ​ണ് വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ എ​ട്ടു കോ​ച്ചു​ക​ളു​മാ​യാ​കും സ​ര്‍​വീ​സ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ആ​ദ്യ​ത്തെ ട്ര​യ​ൽ റ​ണ്ണി​ൽ 7 മ​ണി​ക്കൂ​ർ 10 മി​നി​ട്ട് കൊ​ണ്ട് ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ക​ണ്ണൂ​രെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment