ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ വാ​തി​ല​ട​ച്ചു കു​റ്റി​യി​ട്ടു; വ​യോ​ധി​ക പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി; യു​വാ​വ് പി​ടി​യി​ൽ

ഉ​ദ​യം​പേ​രൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

ക​ണ്ട​നാ​ട് ഇ​ട​യ​ത്ത് മു​ക​ളി​ൽ ഇ​ള​യി​ട​ത്ത്കു​ടി സൈ​ജു (39) വി​നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് ഭാ​ഗ​ത്തെ 66 വ​യ​സ് പ്രാ​യ​മു​ള്ള സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ് പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​റി​ൽ വ​യോ​ധി​ക​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യ പ്ര​തി വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ലൂ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ചു കു​റ്റി​യി​ടു​ക​യാ​യി​രു​ന്നു.

വ​യോ​ധി​ക പി​ൻ​വാ​തി​ലി​ലൂ​ടെ ഓ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രേ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​നും അ​ന​ധി​കൃ​ത മ​ദ്യം സൂ​ക്ഷി​ച്ച കാ​ര്യം പോ​ലീ​സി​ല​റി​യി​ച്ചെ​ന്നാ​രോ​പി​ച്ച് ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ലും 60 കു​പ്പി അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച​തി​ന് പി​റ​വം പോ​ലീ​സി​ലും കേ​സു​ണ്ട്.പ്ര​തി​യെ ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു എ​ൻ. ആ​ർ, രാ​ജേ​ഷ്, ശ്യാം ​ലാ​ൽ സ​ജി​മോ​ൻ, ബി​നി​ൽ, പ്ര​ശാ​ന്ത്, ശാ​ന്തി​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment