തി​രി​ച്ച​ട​വി​ന് ബാങ്ക് സാ​വ​കാ​ശം നൽകിയില്ല; കടബാധ്യതയെ തുടർന്ന് കശുവണ്ടിഫാക്ടറി ഉടമ തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

കൊ​ല്ലം : സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​ശു​വ​ണ്ടി ഫാ​ക്ട​റി ഉ​ട​മ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കു​ണ്ട​റ ന​ല്ലി​ല ബ​ഥേ​ൽ പ​ള്ളി​മു​ക്കി​ന് സ​മീ​പം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സൈ​മ​ണാ​ണ് മ​രി​ച്ച​ത്. പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ ഷെ​ഡി​നു​ള്ളി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

നാ​ലു​കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ക​ട​ബാ​ധ്യ​ത​യെ​തു​ട​ർ​ന്ന് ക​ശു​വ​ണ്ടി ഫാ​ക്ട​റി അ‌​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ലോ​ൺ അ​ട​ച്ചു​തീ​ർ​ക്കാ​ത്ത​തി​നാ​ൽ ജ​പ്തി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സ്വ​ന്തം വ​സ്ത്തു​ക്ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളു​ടെ പ്ര​മാ​ണ​വും ബാ​ങ്കി​ൽ ഈ​ടു​ന​ൽ​കി​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. സൈ​മ​ണും പി​താ​വും കൂ​ടി​യാ​ണ് ന​ല്ലി​ല​യി​ൽ ഫാ​ക്ട​റി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

Related posts

Leave a Comment