വേര്‍പിരിയണമെന്ന് എനിക്ക് യാതൊരു താല്‍പര്യവുമില്ല ! ശാലു പറയേണ്ടത് ശാലു പറയട്ടേയെന്ന് സജി നായര്‍…

മലയാള സിനിമയില്‍ ഏറെക്കാലമായി തിളങ്ങി നില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് ശാലുമേനോന്‍. സജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്.

എന്നാല്‍ അഭിനയ ജീവിതത്തിനിടെയില്‍ തന്നെ താരം സോളാര്‍ കേസുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടു. സോളാര്‍ കേസിനു ശേഷം 2016ലാണ് ശാലു സജി നായരെ വിവാഹം കഴിക്കുന്നത്.

സജിയും അഭിനയരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും കല്യാണം ഒരു സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഈ താര ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകള്‍ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.ഇപ്പോള്‍ സജി നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സജി നായര്‍ പറയുന്നതിങ്ങനെ.

”കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഞങ്ങള്‍ വേര്‍പിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം ഉന്നയിക്കുന്ന്‌നുണ്ട്. പക്ഷെ അതിന്റെ ഉത്തരം ഞാനല്ല പറയേണ്ടത്. വേര്‍പിരിയാന്‍ തലപര്യപ്പെടുന്ന ആളല്ല ഞാന്‍.”

ശാലുവിന് വേര്‍പിരിയണമെന്നുണ്ടോ എന്നറിയില്ല. അതിന്റെ ഉത്തരം അവളാണ് പറയേണ്ടത്. ഞാനല്ലല്ലോ. അതിന്റെ ഉത്തരം അവള്‍ പറയട്ടെ ‘ എന്ന് സജി ഒരഭിമുഖത്തില്‍ വ്യക്തമായി പറയുകയുണ്ടായി. ഈ വിഷയത്തില്‍ ഗോസിപ് പരത്തുന്നവര്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിരിക്കുകയാണ്.

നിരവധി സിനിമകളിലും, സീരിയലുകളിലും പ്രത്യക്ഷപ്പെട്ട താരമാണ് ശാലു മേനോന്‍. 1998 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയിലൂടെയാണ് താരത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. നിരവധി സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Related posts

Leave a Comment