രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വ​ഴി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന്‍റെ മാ​ന്യ​ത: സ​ജി ചെ​റി​യാ​ൻ

തിരുവനന്തപുരം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വ​ഴി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന്‍റെ മാ​ന്യ​ത​യെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് ഈ ​മ​ന്ത്രി​സ​ഭ​യി​ൽ ജ​യി​ലി​ൽ പോ​കാ​ത്ത ആ​രാ​ണ് ഉ​ള്ള​ത്. താ​ന​ട​ക്ക​മു​ള്ള ആ​ളു​ക​ൾ ജ​യി​ലി​ൽ പോ​യി​ട്ടു​ണ്ട്. അ​ന്ന് ഈ ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഒ​ന്നും സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ലോ​ക​പ്ര​ശ​സ്ത​നാ​യി പോ​യേ​നെ​യെ​ന്ന് സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ ചി​ല​യാ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ പു​തി​യ കു​റേ നേ​താ​ക്ക​ളെ സൃ​ഷ്ടി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ക്ര​മം ന​ട​ത്താ​ൻ മു​ൻ​കൈ എ​ടു​ത്ത ആ​ളു​ക​ളി​ൽ ആ​രാ​ണ് ജ​യി​ലി​ൽ പോ​കാ​ത്ത​ത്. നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ കെ​എ​സ്‌​യു എ​ന്നോ ഡി​വൈ​എ​ഫ്ഐ എ​ന്നോ എ​സ്എ​ഫ്ഐ എ​ന്നോ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ള​ഞ്ഞ് പ​ഴു​ക്ക​ട്ടെ എ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment