ദേശീയ കായിക നയം: ഒമ്പതംഗ സമിതിയില്‍ അഞ്ജു ബോബി ജോര്‍ജും

anjubobyന്യൂഡല്‍ഹി: ദേശീയ കായിക നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രകായികമന്ത്രാലയം രൂപം നല്‍കിയ ഒമ്പതംഗ സമിതിയില്‍ മലയാളി അത്‌ലറ്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജ്, ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്ര, മുന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുക്കോണ്‍ എന്നിവരെ ഉള്‍പ്പെടുത്തി. കായികവകുപ്പ് സെക്രട്ടറി ഇന്‍ജേറ്റി ശ്രീനിവാസാണ് ചെയര്‍മാന്‍. കായികരംഗം മികവുറ്റതാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കലാണ് സമിതിയുടെ മുഖ്യലക്ഷ്യം.

കായിക രംഗവുമായി ബന്ധപ്പെട്ട കോടതി വിധികള്‍, അന്താരാഷ്ട്ര പരിശീലനങ്ങള്‍, കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആഗോള കായികനയങ്ങളെ അടിസ്ഥാനമാക്കി ചട്ടങ്ങളും ഭരണപരിപാലനത്തിനുള്ള നയങ്ങളും രൂപപ്പെടുത്തല്‍ തുടങ്ങിയവ സമിതിയുടെ അധികാരപരിധിയില്‍ വരും. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര, ദീപ കര്‍മാക്കറുടെ പരിശീലകന്‍ വിശ്വേശര്‍ നന്ദ, പത്രപ്രവര്‍ത്തകന്‍ വിജയ് ലോക്പാല്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

Related posts