റി​യാ​ലി​റ്റി ഷോ ​താ​ര​ത്തി​ന്‍റെ വീ​ട് ത​ക​ർ​ത്ത​താ​യി പ​രാ​തി! പരാതി നൽകിയത് ബി​ഗ് ബോ​സ് താരം ഫി​റോ​സിന്‍റെ ഭാര്യ സജന

ചാ​ത്ത​ന്നൂ​ർ. റി​യാ​ലി​റ്റി ഷോ​യാ​യ​ ബി​ഗ് ബോ​സി​ലെ താ​ര​വും ന​ട​നു​മാ​യ ഫി​റോ​സ് ഖാ​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​യി പ​രാ​തി.

ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്‍റെ ഭാ​ര്യ ചാ​ത്ത​ന്നൂ​ർ ശാ​ന്തി​ന​ഗ​ർ എ​ടി എ​സ് ഹൗ​സി​ൽ സ​ജ​ന ഫി​റോ​സ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി.

വീ​ട് നി​ര്‍​മാണ​ത്തി​ന് ക​രാ​റെ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​റാ​ണ് വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത് എ​ന്നാ​ണ് ഫി​റോ​സും ഭാ​ര്യ സ​ജന​യും ആ​രോ​പി​ക്കു​ന്ന​ത്. ക​രാ​റു​കാ​ര​നെ​തി​രെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.

ഫി​റോ​സി​ന്‍റെ​യും സ​ജ​ന​യു​ടേ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന ചാ​ത്ത​ന്നൂ​രി​ലെ വീ​ടി​നുനേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ കോ​ണ്‍​ട്രാ​ക്ട​ര്‍ ഷ​ഹീ​ര്‍ പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക​യേ​ക്കാ​ള്‍ മൂ​ന്നു ല​ക്ഷം രൂ​പ അ​ധി​കം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​തു ന​ല്‍​കാ​തി​രു​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ന് വീ​ട് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഫി​റോ​സും സ​ജ​ന​യും പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍, വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്തു​വെ​ന്ന ആ​രോ​പ​ണം കോ​ണ്‍​ട്രാ​ക്ട​റാ​യ ഷ​ഹീ​ർ നി​ഷേ​ധി​ച്ചു. സം​ഭ​വ​വു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഷ​ഹീ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment