യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ചശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങിയ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ സാ​ജു മാ​ത്യുവി​ന് നാ​ട് യാത്രയേകി

കോ​ട്ട​യം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽനി​ന്ന് ര​ക്ഷി​ച്ച ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ തി​ട​നാ​ട് ത​ട്ടാ​രു​പ​റ​ന്പി​ൽ സാ​ജു മാ​ത്യു(40)വി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്​ജ​ലി. ഇ​ന്നു രാ​വി​ലെ മ​ണി​യം​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ന്നു.

ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ന്ന​ലെ ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും യാ​ത്ര​ക്കാ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഞാ​യ​രാ​ഴ്ച രാ​വി​ലെ 9.50ന് ​ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തി​നു പോ​കു​ന്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം.

ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ചേ​ന്നാ​ട്-​തി​രു​വ​ന​ന്ത​പു​രം കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന സാ​ജു. യാ​ത്ര​യ്ക്കി​ടി​യി​ൽ ബ​സ് കോ​ട്ട​യം ബ​സ് സ്റ്റാ​ൻ​ഡ് പി​ന്നി​ട്ട് കോ​ടി​മ​ത​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സാ​ജു​വി​നു ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ​ശേ​ഷം സാ​ജു മാ​ത്യു സ്റ്റി​യ​റിം​ഗ് വീ​ലി​ന് മു​ക​ളി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഡ്രൈ​വ​ർ സാ​ജു​മാ​ത്യു​വി​നെ വേ​ഗം ബ​സിൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​തി​നു മു​ൻ​പേ മ​ര​ണം സം​ഭ​വി​ച്ചു.

Related posts