എ​ന്‍റെ മ​ക​ൾ വി​വാ​ഹി​ത​യാ​കു​ക​യാ​ണോ? കല്യാണത്തിന് തന്നെയും വിളിക്കണം: ശ​ക്തി ക​പൂ​ർ

ബോ​ളി​വു​ഡ് താ​രം ശ്ര​ദ്ധാ ക​പൂ​ർ വി​വാ​ഹി​ത​യാ​കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റേ കാ​ല​മാ​യി. പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​ർ രോ​ഹ​ൻ ശ്രേ​ഷ്ഠ​യു​മാ​യി ശ്ര​ദ്ധ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും 2020-ൽ ​വി​വാ​ഹം ക​ഴി​ക്കു​മെ​ന്നുമാ​ണ് വാ​ർ​ത്ത​ക​ൾ.

ഇ​പ്പോ​ഴി​താ അ​ത്ത​രം വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ശ്ര​ദ്ധ​യു​ടെ അ​ച്ഛ​ൻ ശ​ക്തി ക​പൂ​ർ. ശ​രി​ക്കും, എ​ന്‍റെ മ​ക​ൾ വി​വാ​ഹി​ത​യാ​കു​ക​യാ​ണോ? വി​വാ​ഹ​ത്തി​ന് എ​ന്നെ​യും വി​ളി​ക്കാ​ൻ മ​റ​ക്ക​രു​ത്. എ​വി​ടെ​യാ​ണ് വി​വാ​ഹ​മെ​ന്ന് എ​ന്നെ അ​റി​യി​ക്കൂ, ഞാ​ൻ എ​ന്താ​യാ​ലും വ​രും. ഞാ​നാ​ണ​ല്ലോ അ​വ​ളു​ടെ അ​ച്ഛ​ൻ, എ​ന്നി​ട്ടും എ​നി​ക്കൊ​ന്നും അ​റി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് എ​ന്നെ​യും അ​റി​യി​ക്കാ​ൻ പ​റ​ഞ്ഞ​ത്- ശ​ക്തി ക​പൂ​ർ പ​രി​ഹാ​സ​ത്തോ​ടെ പ​റ​ഞ്ഞു.

ശ്ര​ദ്ധ​യും രോ​ഹി​തും ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ്എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യി​ൽ ശ്ര​ദ്ധ​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​ലെ സൈ​ക്കോ എ​ന്ന ഗാ​നം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Related posts