ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​മാ​ണ്; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി: ശമ്പള ഉ​ത്ത​ര​വി​ന് സ്റ്റേ

കൊ​ച്ചി: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ശ​ന്പ​ളം പി​ടി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി​യു​ടെ ഇടക്കാല സ്റ്റേ.

ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​മാ​ണ്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ശ​മ്പ​ളം നീ​ട്ടി​വ​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മ​ല്ലെ​ന്നും കോടതി വിലയിരുത്തി. ര​ണ്ടു മാ​സ​ത്തേ​ക്കാ​ണ് ഹൈക്കോടതി സിം​ഗി​ൾ ബെ​ഞ്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്.

സ​ർ​ക്കാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ശ​ന്പ​ളം പി​ടി​ക്കാ​ൻ അ​ധി​കാ​രം ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഏറെ അ​വ്യ​ക്തത ഉ​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്നു മാ​ത്ര​മാ​ണ് ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ണം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​ണോ വി​നി​യോ​ഗി​ക്കു​ക​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, പ്രതിസന്ധി ഘട്ടത്തിൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്ന് ച​ട്ട​മി​ല്ലെ​ന്നും മാ​റ്റി​വ​യ്ക്കാ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ മ​റു​പ​ടി നൽകിയത്.

സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​രി​ന് മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേ​സ് മേ​യ് 20 ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​റു ദി​വ​സ​ത്തെ വീ​തം ശ​മ്പ​ളം അ​ഞ്ചു മാ​സ​ത്തേ​ക്കു പി​ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Related posts

Leave a Comment