പ​ള​നി​സ്വാ​മി​ക്ക് ക​ട​ന്നു​ പോ​കാ​ന്‍ ആം​ബു​ല​ന്‍​സ് നി​ര്‍​ത്തി​ച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു; തമിഴ്നാട് പോലീസിന്‍റെ വിശദീകരണം ഇങ്ങനെ…


ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഇ.​ പ​ള​നി​സ്വാ​മി​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ആം​ബു​ല​ന്‍​സ് നി​ര്‍​ത്തി​ച്ച​തി​നെച്ചൊ​ല്ലി ത​മി​ഴ്നാ​ട്ടി​ല്‍ വി​വാ​ദം.

വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ റോ​ഡി​ല്‍ ഇ​ല്ലാ​തി​രു​ന്നി​ട്ടും ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ പ​ള​നി​സ്വാ​മി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു ക​ട​ന്നു​പോ​കാ​ന്‍ ത​ട​ഞ്ഞെ​ന്നും ഇ​തി​ല്‍ ആം​ബു​ല​ന്‍​സ് കു​ടു​ങ്ങി​പ്പോ​യെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഇ​തി​നു തെ​ളി​വാ​യി അ​വ​ര്‍ മൊ​ബൈ​ലി​ല്‍ ഷൂ​ട്ട് ചെ​യ്ത വീ​ഡി​യോ​യും ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സം​ഭ​വം ചെ​ന്നൈ പോ​ലീ​സ് നി​ഷേ​ധി​ച്ചു. സം​ഭ​വം ഉ​ണ്ടാ​യ​ത് സാ​ധാ​ര​ണ​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും മു​ന്നി​ല്‍​വ​ന്നു​പെ​ട്ട ആം​ബു​ല​ന്‍​സി​ല്‍ രോ​ഗി​ക​ള്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ ക​ളി​യാ​ക്കി ട്വീ​റ്റ്‌​ചെ​യ്തു​കൊ​ണ്ട് ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

Related posts

Leave a Comment