270.33 കോടി രൂപ! സല്‍മാന്‍ ഖാന്‍ ഏറ്റവും കുടുതല്‍ പ്രതിഫലം പറ്റുന്ന സെലിബ്രറ്റി

salmankhanന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ പ്രതിഫലം പറ്റുന്ന സെലിബ്രറ്റികളുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഒന്നാമത്. ഷാരുഖ് ഖാന്‍ രണ്ടാമതും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മൂന്നാമതും എത്തി. ഫോബ്‌സാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നൂറു സെലിബ്രറ്റികളുടെ പട്ടിക തയാറാക്കിയത്. പട്ടികയില്‍ പതിനൊന്നാമനായി ടെലിവിഷന്‍ താരം കപില്‍ ശര്‍മയും ഇടംനേടി.

270.33 കോടി രൂപയാണ് സല്‍മാന്‍ ഖാന്റെ പ്രതിഫലം. ഷാരുഖ് ഖാന്റെ പ്രതിഫലം 221.75 കോടി രൂപയും വിരാട് കോഹ്ലിയുടേത് 134.44 കോടി രൂപയുമാണ്. ആദ്യ അഞ്ചില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഇടം നേടി.

Related posts