സമ്പത് നെഹ്‌റ! സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ‘ഷാര്‍പ്പ് ഷൂട്ടര്‍’ അറസ്റ്റില്‍; നടനെ വധിച്ച ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട “ഷാ​ർ​പ്പ് ഷൂ​ട്ട​ർ’ അ​റ​സ്റ്റി​ൽ. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സ​മ്പ​ത് നെ​ഹ്റ​യാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ഹ​രി​യാ​ന പോ​ലീ​സാ​ണ് നെ​ഹ്റ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​ൻ മും​ബൈ​യി​ലെ​ത്തി​യ നെ​ഹ്റ ന​ട​ന്‍റെ വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ളും ഇ​വി​ടേ​ക്ക് എ​ത്തു​ന്ന വ​ഴി​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സൂ​ക്ഷി​ച്ചു. ഇ​തി​നാ​യി ഇ​യാ​ള്‍ മും​ബൈ​യി​ല്‍ ര​ണ്ടു ദി​വ​സം ചി​ല​വ​ഴി​ച്ചി​രു​ന്നു.

ഗാ​ല​ക്‌​സി അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സ​ല്‍​മാ​ന്‍റെ വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി​യ നെ​ഹ്റ അ​ക്ര​മ​ണ​ത്തി​ന് ഉ​ചി​ത​മാ​യ സ്ഥ​ല​വും ആ​വ​ശ്യ​മാ​യ ആ​യു​ധ​വും നി​ശ്ച​യി​ച്ചു. ന​ട​നെ വ​ധി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി.

ച​ണ്ഡീ​ഗ​ഡ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ മ​ക​നാ​യ സ​മ്പ​ത്ത് നെ​ഹ്‌​റ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഡെ​ക്കാ​ത്ത​ലോ​ണ്‍ താ​ര​മാ​യി​രു​ന്നു. കൊ​ടും​കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഗു​ണ്ടാ​സ​ഘ​ത്തി​ലെ ഷാ​ർ​പ്പ് ഷൂ​ട്ട​റാ​ണ് നെ​ഹ്റ. കൊ​ല​പാ​ത​കം, പി​ടി​ച്ചു​പ​റി, കാ​ര്‍ മോ​ഷ​ണം, കൊ​ള്ള തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രാ​യു​ണ്ട്.

കാ​ര്‍ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016ല്‍ ​പോ​ലീ​സ് പി​ടി​യി​ലാ​യ ഇ​യാ​ള്‍ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. പ​ട്യാ​ല ജ​യി​ലി​ല്‍ കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ ബി​ഷ്‌​ണോയി​യു​മാ​യി അ​ടു​ക്കു​ന്ന​ത്.

സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കു​മെ​ന്ന് ബി​ഷ്ണോ​യി ജ​നു​വ​രി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല​ക്കേ​സ് അ​ട​ക്കം നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ൾ ബി​ഷ്ണോ​യി​യു​ടെ സം​ഘ​ത്തി​നെ​തി​രാ​യു​ണ്ട്.

Related posts