കൂ​രോ​പ്പ​ട ഗ്രാ​മ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ​മൂ​ർ​ഖ​ൻ; ​ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വിൽ ​സോമനാ ചാരിക്കു മുൻപിൽ മൂർഖൻ പാമ്പ്‌ പത്തിതാഴ്ത്തി

somanachariകോ​ട്ട​യം: കൂ​രോ​പ്പ​ട ഗ്രാ​മ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ആ​റ​ടി നീ​ള​മു​ള്ള മൂ​ർ​ഖ​ൻ​പാ​ന്പ് പാ​ന്പു​പി​ടു​ത്ത​ക്കാ​ര​ൻ നീ​ണ്ടൂ​ർ വെ​ള്ളാ​പ്പ​ള്ളി​യി​ൽ സോ​മ​നാ​ച​രി​യു​ടെ മു​ന്പി​ൽ കീ​ഴ​ട​ങ്ങി. കൂ​രോ​പ്പ​ട പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പാ​ന്പി​നെ​യാ​ണ് ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ചാ​ക്കി​ലാ​ക്കി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ നാ​ലി​ന് കൂ​ട്ടി​ൽ നി​ന്നും കോ​ഴി​ക​ളു​ടെ ബ​ഹ​ളം കേ​ട്ട​വീ​ട്ടു​കാ​ർ വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്നു സോ​മ​നാ​ചാ​രി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് വെ​ട്ടി​ച്ച് അ​ടു​ത്ത മ​തി​ലി​ന്‍റെ പൊ​ത്തി​ൽ പാ​ന്പ് ഒ​ളി​ച്ചു. തു​ട​ർ​ന്ന് മ​തി​ലി​ന്‍റെ ഒ​രു​ഭാ​ഗം പൊ​ളി​ച്ചു ദ്വാ​ര​മു​ണ്ടാ​ക്കി​യാ​ണ് സോ​മ​നാ​ചാ​രി പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​ന്പി​നെ ഇ​ന്നു വ​നം​വ​കു​പ്പി​നു കൈ​മാ​റും.

Related posts