ഇ​ന്ത്യ​ക്ക് സ​മ​നി​ല

ദു​ബാ​യി: കോ​വി​ഡ് 19നെ​ത്തു​ട​ര്‍​ന്നു​ള്ള ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ആ​ദ്യ അ​ന്താ​രാ​ഷ്‌ട്ര ​ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് സ​മ​നി​ല. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യും ഒ​മാ​നും 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ശ​ക്ത​രാ​യ ഒ​മാ​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ കാ​ഴ്ച​വ​ച്ച​ത്. എ​ന്നാ​ല്‍, 43-ാം മി​നി​റ്റി​ല്‍ ചി​ന്‍​ഗ്ലെ​ന്‍​സ​ന സിം​ഗി​ന്‍റെ സെ​ല്‍​ഫ് ഗോ​ള്‍ ഒ​മാ​നെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​ന്ത്യ സ​മ​നി​ല​യ്ക്കാ​യി ശ​ക്ത​മാ​യി പൊ​രു​തി. ഇ​തി​നു​ള്ള ഫ​ലം ക​ണ്ടു. 55-ാം മി​നി​റ്റി​ല്‍ മ​ന്‍​വീ​ര്‍ സിം​ഗ് ഇ​ന്ത്യ​ക്കു സ​മ​നി​ല ന​ല്കി.

Related posts

Leave a Comment