രോഗം വീണ്ടും അലട്ടുന്നു‍? സാ​മ​ന്ത സിനിമയിൽ ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു


ക​രാ​ർ ഒ​പ്പി​ട്ട പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് സി​നി​മ​യി​ൽനി​ന്നു സാ​മ​ന്ത ഒ​രു ബ്രേ​ക്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

പ്രൈം ​വീ​ഡി​യോ​സി​ന്‍റെ ആ​ഗോ​ള സ്പൈ ​സീ​രി​സ് സി​റ്റാ​ഡ​ല്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ക​രി​യ​റി​ല്‍ ഇ​ട​വേ​ള​യെ​ടു​ക്കു​മെ​ന്നാ​ണ്. സൂ​ച​ന​ക​ൾ. സി​റ്റാ​ഡ​ലി​ന് പു​റ​മെ തെ​ലു​ങ്ക് ചി​ത്രം ഖു​ശി​യും താ​ര​ത്തി​നു പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്.

സി​റ്റാ​ഡ​ലി​ല്‍ വ​രു​ണ്‍ ധ​വാ​നും ഖു​ശി​യി​ല്‍ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​ണ് സ​ഹ​താ​ര​ങ്ങ​ള്‍. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു ചി​ത്ര​ങ്ങ​ളും പൂ​ര്‍​ത്തി​യാ​കു​മെ​ന്നും ചി​ക​ത്സാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു​വ​ര്‍​ഷം അ​വ​ധി​യെ​ടു​ക്കു​മെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ത​ന്‍റെ രോ​ഗ​വി​വ​രം സാ​മ​ന്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ശ​രീ​ര​ത്തി​ലെ മ​സി​ലു​ക​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന മ​യോ​സൈ​റ്റി​സ് എ​ന്ന ഓ​ട്ടോ ഇ​മ്യൂണ്‍ രോ​ഗ​മാ​ണ് സാ​മ​ന്ത​യെ ബാ​ധി​ച്ച​ത്. ചി​കി​ത്സാ​ര്‍​ഥം അ​വ​ധി​യെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

സാ​മ​ന്ത​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​വും അ​ടു​ത്ത കാ​ല​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ പ്രോ​ജ​ക്റ്റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ന്‍​കൂ​ര്‍ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍​കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

അ​ഭി​ജ്ഞാ​ന ശാ​കു​ന്ത​ളം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ശാ​കു​ന്ത​ള​മാ​ണ് സാ​മ​ന്ത​യു​ടെ​താ​യി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ സി​നി​മ.

Related posts

Leave a Comment