രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നും നാ​ളെ​യും കേ​ര​ള​ത്തി​ൽ;  കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌ലാലിന്‍റെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നും നാ​ളെ​യും കേ​ര​ള​ത്തി​ൽ. നാ​ഗ​ർ​കോ​വി​ലി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് പോ​കും. നാ​ഗ​ർ​കോ​വി​ലി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം തൃ​ശൂ​രി​ലേ​ക്ക് പോ​കും. കേ​ര​ള​ത്തി​ൽ നാ​ളെ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പൊ​തു പ​രി​പാ​ടി​ക​ൾ.

തൃ​ശൂ​രി​ൽ നാ​ളെ രാ​വി​ലെ അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന നാ​ഷ​ണ​ൽ ഫി​ഷ​ർ​മെ​ൻ പാ​ർ​ല​മെ​ന്‍റ് തൃ​പ്ര​യാ​റി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി സി​പി​എം പ്ര​വ​ർത്ത​ക​ർ കൊ​ല​പ്പെ​ടു​ത്തി​യ ഷു​ഹൈ​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ വ​ച്ച് സ​ന്ദ​ർ​ശി​ക്കും. പി​ന്നീ​ട് കാ​സ​ർ​ഗോട്ട് പെ​രി​യ​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ല​പ്പെ​ടു​ത്തി​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌ലാലിന്‍റെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും.

Related posts