തിരുച്ചുവരവ് നായികയായി മാത്രം; സെ​ക്ക​ന്‍റ് ഹീ​റോ​യി​ൻ ആകാൻ താത്പര്യമില്ല; ജിഎസ്ടി ഇല്ലാതെ താരം വാങ്ങുന്ന തുക ഞെട്ടിക്കുന്നത്

വി​വാ​ഹ​മോ​ച​ന​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​കയാണ് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത. കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ന​ടി ഇ​പ്പോ​ൾ. ഇ​പ്പോ​ൾ വീ​ണ്ടും സാ​മ​ന്ത​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് താ​രം വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.

അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന നാ​നി​യു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ ദ​സ്റ​യി​ൽ നി​ന്നു സാ​മ​ന്ത പി​ന്മാ​റി എ​ന്നു​ള്ള ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

കീ​ർ​ത്തി സു​രേ​ഷാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. സെ​ക്ക​ന്‍റ് ഹീ​റോ​യി​ൻ ആ​യി​ട്ടാ​ണ് സാ​മ​ന്ത​യെ സി​നി​മ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ സെ​ക്ക​ന്‍റ് ഹീ​റോ​യി​ൻ വേ​ഷം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച് സാ​മ​ന്ത സി​നി​മ​യി​ൽ നി​ന്നുപി​ന്മാ​റി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​വാ​ഹ​മോ​ച​ന ശേ​ഷം സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ന്ന സാ​മ​ന്ത പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി​യെ​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

മൂ​ന്ന് കോ​ടി​യോ​ളം രൂ​പ​യാ​ണ് ജി​എ​സ്ടി ഒ​ഴി​കെ താ​രം ഇ​പ്പോ​ൾ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഈ​ടാ​ക്കു​ന്ന​ത് എ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി​ക​ളാ​യ പൂ​ജാ ഹെ​ഗ്‌​ഡെ, ര​ശ്മി​ക മ​ന്ദാ​ന തു​ട​ങ്ങി​യ താ​ര​ങ്ങ​ളും മ​റ്റ് യു​വ​താ​ര​ങ്ങ​ളും 2, 2.5 കോ​ടി രൂ​പ​യ്ക്ക​ടു​ത്താ​ണ് പ്ര​തി​ഫ​ല​മാ​യി കൈ​പ്പ​റ്റു​ന്ന​ത്.

അ​തേ​സ​മ​യം ഈ​ച്ച എ​ന്ന രാ​ജ​മൗ​ലി സി​നി​മ​യ്ക്കു ശേ​ഷം നാ​നി​യോ​ടൊ​പ്പം സാ​മ​ന്ത വെ​ള്ളി​ത്തി​ര​യി​ൽ എ​ത്താ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​യി​ൽ ആ​രാ​ധ​ക​രും സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ നാ​യി​ക പ​ദ​വി​യാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന് സാ​മ​ന്ത പ​റ​ഞ്ഞ​തോ​ടെ​യാ​ണ് നി​ർ​മാ​താ​ക്ക​ൾ മ​റ്റ് താ​ര​ങ്ങ​ളെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

താ​രം പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി​യ​തു നി​ർ​മാ​താ​ക്ക​ൾ മ​റ്റ് നാ​യി​ക​മാ​രെ തേ​ടി പോ​കാ​ൻ കാ​ര​ണ​മാ​യ​താ​യും ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ‍​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.
-പി​ജി

Related posts

Leave a Comment