തനിക്ക് വിവരമുണ്ടോ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് സാമന്തയുടെ മറുപടി ഇങ്ങനെ…വീഡിയോ കാണാം…

സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചൂടുള്ള സംസാര വിഷയം.

ഒരു പഞ്ഞവുമില്ലാതെ അഭ്യൂഹങ്ങള്‍ പറപറക്കുകയാണ്. കഴിഞ്ഞ ദിവസം സാമന്ത തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് താരം അമ്പലത്തില്‍ എത്തിയത്.

തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം താരത്തെ ചൊടിപ്പിച്ചു.

സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ സംബന്ധിച്ച ചോദ്യമാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്നായിരുന്നു സാമന്തയുടെ പ്രതികരണം. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Related posts

Leave a Comment