കാ​ക്ക​യ​ങ്ങാ​ട് സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച്; ര​ണ്ടു​പേ​ർ അറസ്റ്റിൽ; പാക്കിസ്ഥാനുമായി ബന്ധമില്ലെന്ന് പ്രതികൾ

ഇ​രി​ട്ടി : കാ​ക്ക​യ​ങ്ങാ​ട് സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. കൂ​ട​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യു​റോ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രു​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്നും ഫോ​ണു​ക​ൾ പോ​യ​താ​യി സം​ശ​യി​ക്കു​ന്നു. ഗ​ൾ​ഫ്, യൂ​റോ​പ്പ് മേ​ഖ​ല​ക​ളി​ലെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഫോ​ണു​ക​ളി​ൽ റീ​ചാ​ർ​ജ് ചെ​യ്തു ന​ല്കു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

പാ​ക്കി​സ്ഥാ​നു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യ​താ​യും അ​റി​യു​ന്നു. സൈ​ബ​ർ സെ​ല്ലി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment