ഹിറ്റ് മേക്കറില്‍ ‘ഒന്നാമന്‍’ ! ആക്ഷന്‍ ചിത്രങ്ങളുടെ ട്രെന്‍ഡിന് തുടക്കമിട്ട സംവിധായകന്‍; ആ കഥ ഇങ്ങനെ…

കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്ക് ആ​​​ക്‌‌ഷ​​​ൻ സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ട്രെ​​​ൻ​​​ഡി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ് ത​​​ന്പി ക​​​ണ്ണ​​​ന്താ​​​നം. രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ൻ മു​​​ത​​​ൽ ഒ​​​ന്നാ​​​മ​​​ൻ വ​​​രെ പ​​​ത്തോ​​​ളം ആ​​​ക്ഷ​​​ൻ ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ൾ. എ​​​ല്ലാം ഒ​​​ന്നി​​​നൊ​​​ന്ന് മെ​​​ച്ചം.

ക​​​ഥാ​​​ഗ​​​തി​​​യി​​​ലും ആ​​​ഖ്യാ​​​ന​​​ത്തി​​​നും ര​​​സ​​​ച്ച​​​ര​​​ട് മു​​​റു​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​രോ സി​​​നി​​​മ​​​ക​​​ളും. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ​​​ദ്യ കാ​​​ഴ്ച​​യു​​​ടെ ത്ര​​​സി​​​പ്പി​​​ക്കു​​​ന്ന അ​​​നു​​​ഭ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും വീ​​​ണ്ടും പ്രേ​​​ക്ഷ​​​ക​​​ർ ആ ​​​സി​​​നി​​​മ​​​ക​​​ൾ കാ​​​ണു​​​ന്ന​​​ത്.

പ​​​ഠ​​​ന​​​ത്തി​​​നു​​ശേ​​​ഷം ബി​​​സി​​​ന​​​സ് മോ​​​ഹ​​​വു​​​മാ​​​യി മ​​​ദ്രാ​​​സി​​​ലേ​​ക്കു വ​​ണ്ടി ക​​യ​​റി​​യ ത​​​ന്പി ക​​ണ്ണ​​ന്താ​​നം സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ​​​ശി​​​കു​​​മാ​​​റി​​​ന്‍റെ അ​​​ടു​​​ത്തെ​​​ത്തി​​​യ​​തോ​​ടെ​​യാ​​ണ് സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​തി​​രി​​ഞ്ഞ​​ത്. ത​​​ന്പി​​​യു​​​ടെ ക​​​ഴി​​​വു​​​ക​​​ളെ മ​​​ന​​​സി​​​ലാ​​​ക്കി​​​യ ശ​​​ശി​​​കു​​​മാ​​​ർ ത​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റാ​​​യി ഒ​​​പ്പം കൂ​​​ട്ടി. ഇ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് ജോ​​​ഷി​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഒ​​​ട്ടു​ മി​​​ക്ക പ്ര​​​മു​​​ഖ സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ക്കൊ​​​പ്പം സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി​​രു​​ന്നു. ഒ​​​ട്ടേ​​​റെ പ്ര​​​തീ​​​ക്ഷ​​​ക​​​ളോ​​​ടെ സ്വ​​​ത​​ന്ത്ര സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്പോ​​​ൾ കൈ​​യ്​​​പേ​​റി​​​യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

പ്രേം​​​ന​​​സീ​​​റി​​​നെ നാ​​​യ​​​ക​​​നാ​​​യി 1983 ൽ ​​​പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്ന സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​റ​​​ക്കു​​​ന്പോ​​​ൾ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ ഹി​​​റ്റ് മേ​​​ക്ക​​​റു​​​ടെ മേ​​​ക്ക് ഓ​​​വ​​​റൊ​​​ന്നും അ​​​ന്നു​​​ണ്ടാ​​​യി​​​ല്ല. സി​​​നി​​​മ വ​​​ൻ പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. അ​​​തേ വ​​​ർ​​​ഷം ത​​​ന്നെ എം​​​ജി സോ​​​മ​​​നെ നാ​​​യ​​​ക​​​നാ​​​യി താ​​​വ​​​ളം ഒ​​​രു​​​ക്കിയ​​​പ്പോഴും ബോ​​​ക്സ്ഓ​​​ഫീ​​​സി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞു. മോ​​​ഹ​​​ൻ​​​ലാ​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള വ​​​ൻ​​​താ​​​ര​​​നി​​​ര ആ ​​​സി​​​നി​​​മ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​മ്മൂ​​​ട്ടി​​​യെ നാ​​​യ​​​ക​​​നാ​​​ക്കി ’ആ ​​​നേ​​​രം അ​​​ല്പ​​​ദൂ​​​രം’ ഇ​​​റ​​​ക്കി​​​യ​​​പ്പോ​​​ഴും പ്ര​​​തീ​​​ക്ഷി​​​ച്ച വി​​ജ​​യം ഉ​​​ണ്ടാ​​​യി​​​ല്ല.

ആ​​​ദ്യ മൂ​​​ന്ന് സി​​​നി​​​മ​​​ക​​​ളും പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നോ​​​ട്ട് പോ​​​കാ​​​ൻ ഒ​​​രു​​​ക്ക​​​മാ​​​യി​​​രു​​​ന്നി​​​ല്ല ത​​​ന്പി ക​​​ണ്ണ​​​ന്താ​​​നം. മ​​​ല​​​യാ​​​ള​​​ത്തി​​​ലെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഹി​​​റ്റ് സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ​​​ഴി​​​യൊ​​​രു​​​ക്ക​​​ലാ​​​യി​​​രു​​​ന്നു ആ ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ൾ. 1986 ൽ ​​​രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ൻ റി​​ലീ​​സ് ചെ‍യ്ത​​തോ​​ടെ സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് ത​​​ന്പി ക​​​ണ്ണ​​​ന്താ​​​നം എ​​​ന്ന പേ​​​രു​​​കൂ​​​ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടു.

അ​​​നി​​​ൽ തോ​​​മ​​​സ്

Related posts