ദമ്പതികളെ കെട്ടിയിട്ട് കൂരമർദനം; പിന്നീട് യുവതിയെ ക്രൂരമായ രീതിയിൽ ശാരീരിക ഇംഗിതത്തിന് ഇരയാക്കി; അ​മ്പാ​യ​ത്തോ​ട്ടി​ലെ ദമ്പതികളുടെ പരാതിയിൽ അന്വേഷണം ശക്തമാക്കി പോലീസ്

കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട്ടി​ൽ ദ​മ്പ​തി​ക​ളെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി റോ​ജ​സ് നാ​ദാ​പു​രം സ്വ​ദേ​ശി​യാ​ണ്.

ജ​നു​വ​രി 16 മു​ത​ൽ 19 വ​രെ​യാ​ണ് ബ​ന്ദി​ക​ളാ​ക്കി പീ​ഡി​പ്പി​ച്ച​ത്. പ്ര​തി​ക​ൾ അ​ഞ്ചു​പേ​രു​ള്ള​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. 19-ന് ​പു​ല​ർ​ച്ചെ സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ഷെ​ഡി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് അ​ടു​ത്ത​വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ചു.

അ​യാ​ൾ ര​ക്ഷ​പ്പെ​ട്ടെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ പ്ര​തി​ക​ൾ അ​വി​ടെ​നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്കും ഇ​രി​ട്ടി ഡി​വൈ​എ​സ്പി​ക്കും ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​മ്പാ​യ​ത്തോ​ട്ടി​ൽ ദ​മ്പ​തി​മാ​ർ നാ​ലേ​ക്ക​ർ വാ​ങ്ങി​യി​രു​ന്നു. ഇ​വി​ടെ ഫാം ​ന​ട​ത്താ​ൻ തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി​യാ​യ റോ​ജ​സ് എ​ന്ന ജി​ഷ്‌​മോ​ന് അ​നു​മ​തി​യും ന​ൽ​കി. ജി​ഷ്‌​മോ​നെ​തി​രേ പ​ല കേ​സു​ക​ളും ഉ​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ സ്ഥ​ലം ഒ​ഴി​യ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി 16-ന് ​അ​മ്പാ​യ​ത്തോ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഫാം ​ഹൗ​സ് വി​ട്ടു​ത​ര​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പോ​ലീ​സി​ൽ പ​രാ​തി​കൊ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞു. ഈ ​സ​മ​യം ജി​ഷ്‌​മോ​നും ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് ര​ണ്ടു ഷെ​ഡു​ക​ളി​ലാ​യി കെ​ട്ടി​യി​ട്ടു. മ​ർ​ദി​ച്ച​തി​നു പു​റ​മേ മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡും കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് ഷെ​ഡി​ൽ​വെ​ച്ച് ജി​ഷ്‌​മോ​ൻ പീ​ഡി​പ്പി​ച്ച​താ​യി സ്ത്രീ ​മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജി​ഷ്‌​മോ​ൻ ബം​ഗ​ളൂ​രു​വി​ലെ​ത്തി ആ​ഡം​ബ​ര​ക്കാ​റും ക​വ​ർ​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ട്. കാ​റു​മാ​യി പോ​കു​ന്ന​ത് അ​വി​ടെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​ഷ്‌​മോ​ന്‍റെ പേ​രി​ൽ പാ​നൂ​ർ, തൊ​ട്ടി​ൽ​പ്പാ​ലം, കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ കേ​സു​ക​ളു​ണ്ടെ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment