“ആ​സാ​ദി’ മു​ഴ​ക്കി സാ​ദി​ഖി​ന്‍റെ പു​തി​യാ​പ്ല ഇ​റ​ക്കം..! വി​വാ​ഹ​ദി​ന​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വേ​റി​ട്ടു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച്

കൊ​ണ്ടോ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വേ​റി​ട്ടു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​യി മാ​റി സാ​ദി​ഖി​ന്‍റെ പു​തി​യാ​പ്ല പോ​ക്ക്. ചി​റ​യി​ൽ ചു​ങ്കം കെ.​വി.​മൂ​സ- സു​ഹ​റാ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സാ​ദി​ഖ് ആ​ണ് ത​ന്‍റെ വി​വാ​ഹ​ദി​ന​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു പു​തി​യാ​പ്ല പോ​യ​ത്. കു​റു​പ്പ​ത്ത് കു​ന്ന​ത്തു​പ​റ​ന്പ് ഒ.​പി.​ഉ​ണ്ണി മു​ഹ​മ്മ​ദ്-​ഖ​ദീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഖൈ​റു​ ജു​മാ​ന​യാ​ണ് സാ​ദി​ഖി​ന്‍റെ വ​ധു.

ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന ച​ട​ങ്ങി​ലാ​ണ് ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി​യ​ത്. ചി​റ​യി​ൽ ചു​ങ്ക​ത്തു നി​ന്നു കു​ന്ന​ത്തു​പ​റ​ന്പി​ലേ​ക്കു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​റി​ന​ടു​ത്തു​ള്ള ദൂ​ര​മാ​ണ് പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വി.​ടി. ഷ​ഫീ​ഖ്, കെ.​വി.​അ​സ്ക്ക​ർ, പി.​ടി.​മു​ജീ​ബ് റ​ഹ്മാ​ൻ മു​സ്ലി​യാ​ർ, അ​ബൂ​ഹാ​മി​ദ്.​എ​ൻ.​ഇ, ക​രി​സ​ത്ത​ർ, ടി.​പി. ജ​ഹ്ഫ​ർ, കെ.​ഖ​മ​റു​ൽ ഇ​സ്ലാം, സി.​സു​ഹൈ​റു​ദീ​ൻ, ശി​ഹാ​ബ് ക​ളോ​ത്ത്, കെ.​കെ.​റ​ഷീ​ദ്, കെ.​പി ജു​നൈ​ദ്, നൗ​ഷാ​ദ് ഒ​ന്നാം​മൈ​ൽ, കെ. ​അ​ബൂ​ബ​ക്ക​ർ സി​ദി​ഖ്, പി. ​ഫാ​യി​സ്, കെ.​വി ഹ​ബീ​ബ്, സി.​ആ​ശി​ഖ്, പി.​സി ജം​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts