വ​ന​ത്തി​ൽ വി​റ​കി​നു​പോ​യ ആ​ദി​വാ​സി വൃ​ദ്ധ​നെ ക​ടു​വ കൊ​ന്നു​തി​ന്നു; വനത്തില്‍ നടത്തിയ തെരച്ചലില്‍ കണ്ടെത്തിയത് കടുവ ഭാഗികമായി ഭക്ഷിച്ച മൃതദേഹം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന​ത്തി​ൽ വി​റ​കി​നു​പോ​യ ആ​ദി​വാ​സി വൃ​ദ്ധ​നെ ക​ടു​വ കൊ​ന്നു​തി​ന്നു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ലെ വ​ട​ക്ക​നാ​ട് പ​ച്ചാ​ടി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ജ​ട​യെ​യാ​ണ്(60)​ക​ടു​വ കൊ​ന്നു​തി​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജ​ട കോ​ള​നി​ക്കു സ​മീ​പം വ​ന​ത്തി​ൽ വി​റ​കു​ശേ​ഖ​രി​ക്കാ​ൻ പോ​യ​ത്.

തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു കോ​ള​നി​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ വ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് ക​ടു​വ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ​ന​ത്തി​ലേ​ക്കു ക​ടി​ച്ചു​വ​ലി​ച്ചു കൊ​ണ്ടു​പോ​യ നി​ല​യി​ലാ​യി​രു​ന്നു ജ​ഡം. ക​ടു​വ​യു​ടെ ആ​ക്രമ​ണ​ത്തി​ലാ​ണ് ജ​ട കൊ​ല്ല​പ്പെ​ട്ട​തെ​ന്നു വ​ന​പാ​ല​ക​ർ സ്ഥി​രീ​ക​രി​ച്ചു. ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

പ​ച്ചാ​ടി ഭാ​ഗ​ത്തു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ട​യു​ടെ കു​ടും​ബ​ത്തി​നു 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts