ഇതെന്റെ ഫ്രീക്കത്തി അമ്മായിയമ്മ ! സമീറ റെഡ്ഡിയും അമ്മായിയമ്മയും ചേര്‍ന്നുള്ള തട്ടുപൊളിപ്പന്‍ ഡാന്‍സ് വൈറലാകുന്നു…

സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും താരമാണ് നടി സമീര റെഡ്ഡി. സൗന്ദര്യത്തെപ്പറ്റിയുള്ള അബദ്ധധാരണകള്‍ പൊളിച്ചടുക്കിയും താരം കൈയ്യടി നേടിയിട്ടുണ്ട്.

”ഇതാണ് ഞാന്‍,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു. കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി.

ഇപ്പോള്‍ അമ്മായിയമ്മയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരേ ഡ്രസ്സ് മാറിയണിഞ്ഞ് ചുവടുവെയ്ക്കുകയാണ് ഇരുവരും. എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്.

ലോക്ക്ഡൗണ്‍കാലത്തെ തന്റെ അമ്മ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും അടുത്തിടെ സമീറ പങ്കുവച്ചിരിക്കുന്നത്. അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതികുടുക്കകളെയും വീഡിയോയില്‍ കാണാം.

https://www.instagram.com/reel/CI2Oykon25X/?utm_source=ig_embed

അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു താരം. ”ബേബി പി.ടി ഉഷ ഫുള്‍ സ്പീഡിലാണ്, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തില്‍ നീങ്ങുന്ന മകളെയും വീഡിയോയില്‍ കാണാം.

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി താരം പങ്കു വയ്ക്കാറുമുണ്ട്.

Related posts

Leave a Comment