പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ക​വ​ർ​ച്ച മ​ക​ന്‍റെ ആ​സൂ​ത്ര​ണം! പരിയങ്ങാട് തടയില്‍ നടന്ന മോഷണത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്

മു​ക്കം: പ​രി​യ​ങ്ങാ​ട് ത​ട​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ക​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത്.

പു​ന​ത്തി​ൽ പ്ര​കാ​ശ​ൻ എ​ന്ന​യാ​ളു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ന​ട​ത്തി​യ മോ​ഷ​ണം മ​ക​നാ​യ അ​പ്പൂ​സ് എ​ന്ന സി​നീ​ഷ് ന​ട​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു.

കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​യെ മാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​ബാ​ധ്യ​ത മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന സ​നീ​ഷ്, അ​ച്ഛ​ൻ ക​രു​തി​വ​ച്ചി​രു​ന്ന 50,000രൂ​പ അ​ല​മാ​ര ത​ക​ർ​ത്ത് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പ് അ​ല​മാ​രി​യി​ൽ​നി​ന്നും മു​പ്പ​തി​നാ​യി​രം രൂ​പ എ​ടു​ത്ത് ഇ​യാ​ൾ വാ​ഹ​ന​ത്തി​ന്‍റെ ക​ടം വീ​ട്ടി​യി​രു​ന്നു.

അ​ത് അ​ച്ഛ​ൻ മ​ന​സ്സി​ലാ​ക്കി​യി​ല്ല എ​ന്ന് അ​റി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ജോ​ലി​ക്ക് പോ​യ ശേ​ഷം ഇ​യാ​ളു​ടെ ഭാ​ര്യ​യെ അ​വ​രു​ടെ വീ​ട്ടി​ൽ ആ​ക്കി തി​രി​കെ വ​ന്ന് ബാ​ക്കി പ​ണം കൂ​ടി കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്തു​നി​ന്നു​ള്ള ക​ള്ള​ന്മാ​രാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ​തി​നേ​ക്കാ​ൾ വ​ലി​യ പ​ത്ത് ഇ​ഞ്ച് സൈ​സു​ള്ള ഷൂ ​ധ​രി​ക്കു​ക​യും ത​ക​ർ​ത്ത പൂ​ട്ടി​ലും മു​റി​ക​ളി​ലും മു​ള​കു​പൊ​ടി വി​ത​റി ആ ​പൊ​ടി​യി​ൽ മ​ന​പൂ​ർ​വം ഷൂ​സി​ന്‍റെ അ​ട​യാ​ളം വ​രു​ത്തി​യ​ശേ​ഷം ഷൂ​സി​ന്‍റെ സോ​ൾ മു​റ്റ​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കാ​നാ​യി കൈ​ക​ളി​ൽ പേ​പ്പ​ർ ക​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.

ഒ​ളി​പ്പി​ച്ചു​വ​ച്ച പ​ണ​വും പൂ​ട്ട് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​ക്സോ ബ്ലേ​ഡും പ്ര​തി പോ​ലീ​സി​ന് കാ​ണി​ച്ചു കൊ​ടു​ത്തു.

മാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ​ൻ, എ​സ്ഐ​മാ​രാ​യ മ​ഹേ​ഷ് കു​മാ​ർ, പു​ഷ്പ ച​ന്ദ്ര​ൻ, എ​എ​സ്ഐ സ​ജീ​ഷ്, എ​സ്‌​സി​പി​ഒ അ​സീ​സ്, സി​പി​ഒ​മാ​രാ​യ ലി​ജു ലാ​ൽ, ലാ​ലി​ജ് ഷ​റ​ഫ​ലി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment