വിദ്യാർഥികളോട്  ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യായി  പെരുമാറി;  വി​ദ്യാ​ർ​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം; പ​ഴ​ഞ്ഞി റൂ​ട്ടി​ൽ ബ​സ് സ​മ​രം

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി എം.​ഡി കോ​ള​ജി​ന​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​ന്നം​കു​ളം-​പ​ഴ​ഞ്ഞി റൂ​ട്ടി​ൽ രാ​വി​ലെ 11 മു​ത​ൽ സ്വ​കാ​ര്യ​ബ​സ് ഗ​താ​ഗ​തം നി​ർ​ത്തി​വച്ചു.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബ​സ് ഡ്രൈ​വ​ർ ആ​ളൂ​ർ ക​ള​ത്തി​ൽ വീ​ട്ടി​ൽ ര​ബി​ലാ​ഷ്(27), ക​ണ്ട​ക്ട​ർ തി​രു​വ​ത്ര സ്വ​ദേ​ശി മ​ഹേ​ഷ്(36) എ​ന്ന​വ​രെ കു​ന്നം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ന്നു രാ​വി​ലെ കോ​ള​ജി​നു മു​ന്നി​ലൂ​ടെ പോ​കു​ന്ന ആ​ര്യ എ​ന്ന സ്വകാ​ര്യ​ബ​സ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യും ഉ​ന്തു ത​ള്ളും ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

രാ​വി​ലെ കോ​ള​ജി​ലെ​ത്താ​ൻ വ​ണ്ടി​യ​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യ രീ​തി​യി​ൽ സം​സാ​രി​ച്ചു​വെ​ന്നാ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. തു​ട​ർ​ന്ന് ബ​സ് വീ​ണ്ടും കോ​ള​ജി​നു മു​ന്നി​ലൂ​ടെ വ​രു​ന്പോ​ഴാ​ണ് സം​ഘം ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്.

Related posts