നാ​ലു ഷട്ടറുകള്‍, മൂ​ന്നു സെ​ന്‍റി​മീ​റ്റ​ർ! നൂറുകണക്കിനു കാ​ണി​ക​ളു​ടെ മ​നം കു​ളി​ർ​പ്പി​ച്ച് മ​ല​ന്പു​ഴ​ഡാം തു​റ​ന്നു

പാ​ല​ക്കാ​ട്: കാത്തുനിന്ന നൂറുകണക്കിനു കാ​ണി​ക​ളു​ടെ മ​നം​കു​ളി​ർ​പ്പി​ച്ച് മ​ല​ന്പു​ഴ​ഡാം തു​റ​ന്നു. ഇ​ന്നു രാ​വി​ലെ 11.35നാ​ണ് ഡാ​മി​ന്‍റെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും മൂ​ന്നു സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ന്ന​ത്.

നാ​ലു​വ​ർ​ഷ​ത്തി​നുശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​ഴ​ക്കൂ​ടു​ത​ല്‌ കാ​ര​ണം ഡാം ​തു​റ​ന്നു​വി​ട്ട​ത്. തു​റ​ന്നു​വി​ട്ട വെ​ള്ളം മു​ക്കൈ​പ്പു​ഴ​വ​ഴി ക​ല്പാ​ത്തി​പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പ​റ​ളി​യി​ൽ​നി​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലെ​ത്തും. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ ന​ദി​ മു​റി​ച്ചുക​ട​ക്ക​രു​തെ​ന്നും ന​ദി​യി​ൽ കു​ളി​ക്കു​ക​യോ തു​ണി ന​ന​യ്ക്കു​ക​യോ ക​ളി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും, ന​ദി​ക്ക​ര​യോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​വ​രും മു​ൻ​കാ​ല​ങ്ങ​ളി​ൽ വെ​ള്ളം​ ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ന​ല്കി.

പൊ​തു​ജ​ന​ങ്ങ​ൾ മു​ൻ ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും സ​മ​യ​ബ​ന്ധി​ത​മാ​യി അ​ടി​യ​ന്തി​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ജീ​വ​ന​ക്കാ​ർ അ​വ​ര​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ തു​ട​രേ​ണ്ട​തും അ​വ​ധി​യി​ൽ പോ​യ​വ​രു​ടെ അ​വ​ധി റ​ദ്ദു ചെ​യ്ത് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള​ള നി​ർ​ദേ​ശ​വു​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ ന​ന്പ​റു​ക​ൾ- ക​ള​ക്ട​റേ​റ്റ്-0491 2505309, 0491 2505209, താ​ലൂ​ക്കു​ക​ളാ​യ പാ​ല​ക്കാ​ട് 0491 2505770, ആ​ല​ത്തൂ​ർ – 0492 2222324, ചി​റ്റൂ​ർ- 04923 224740, ഒ​റ്റ​പ്പാ​ലം – 0466 2244322, പ​ട്ടാ​ന്പി – 0466 2214300, മ​ണ്ണാ​ർ​ക്കാ​ട് 04924 222397.

മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ തൂ​ക്കു​പാ​ല​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മാ​ത്ര​മാ​ണ് തൂ​ക്കു​പാ​ല​ത്തി​ൽ ക​യ​റാ​ൻ അ​നു​മ​തി​യു​ള്ള​ത്.

Related posts