അവള്‍ ഒരു പൊട്ടിപ്പെണ്ണായിരുന്നു ! വ്യക്തിജീവിതവും സിനിമാ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു; നടി ജീവനൊടുക്കാനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഉറ്റ സുഹൃത്ത്

വളരെചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു മയൂരി. എന്നാല്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെയായിരുന്നു നടി ജീവിതത്തോട് വിടപറഞ്ഞതും. 22-ാം വയസില്‍ നടി ആത്മഹത്യ ചെയ്തത് ആരാധകരെയാകെ നടുക്കിയിരുന്നു. നടിയുടെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും അന്ന് പരന്നിരുന്നു.

ഇപ്പോഴിതാ നടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മയൂരിയുടെ സുഹൃത്തും നടിയുമായ സംഗീത. മയൂരിയെക്കുറിച്ച് സംഗീത പറയുന്നതിങ്ങനെ…സമ്മര്‍ ഇന്‍ ബേത്‌ലഹേമില്‍ മയൂരി ഉണ്ടായിരുന്നു.ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. ‘വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. സംഗീത പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. എന്നാല്‍ ആകാശഗംഗയാണ് നടിയ്ക്ക് ബ്രേക്ക് നല്‍കിയത്. ഈയൊരു ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നായികയായി മാറുകയായിരുന്നു മയൂരി. പിന്നീട് ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മയൂരിക്ക് കഴിഞ്ഞു.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വപ്നതുല്യമായ ചലച്ചിത്രലോകത്തെ അടുത്തറിയുന്നതിന് മുന്‍പ് ജീവിതത്തില്‍ നിന്നു തന്നെ പടിയിറങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു ഈ കലാകാരി. പ്രേമനൈരാശ്യവും രോഗവുമൊക്കെ നടിയുടെ ആത്മഹത്യയ്ക്കു കാരണമായി പലരും ആരോപിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ വസ്തുത എന്തെന്നത് ഇന്നും ആര്‍ക്കുമറിയില്ല.

Related posts