ഒ​രു മോ​ദി സ്തു​തി​പാ​ഠ​ക​നാ​യി ചി​ത്രീ​ക​രി​ക്കുന്നു; മോ​ദി​യെ സ്തു​തി​ച്ചി​ട്ടി​ല്ലെന്ന്  കെ​പി​സി​സി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി തരൂർ


തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ച​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ശ​ശി ത​രൂ​ർ എം​പി കെ​പി​സി​സി​ക്കു വി​ശ​ദീ​ക​ര​ണം ന​ൽ​കി. ത​ന്നെ ഒ​രു മോ​ദി സ്തു​തി​പാ​ഠ​ക​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ചി​ല​ർ ചെ​യ്യു​ന്ന​തെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി. മോ​ദി​യെ താ​ൻ സ്തു​തി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ ത​രൂ​ർ മോ​ദി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ ന​ല്ല​ത് എ​ന്ന് പ​റ​യു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കാ​നു​മാ​കൂ- രാ​ഹു​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ താ​ൻ വി​മ​ർ​ശി​ച്ച​തി​ന്‍റെ പ​ത്തു​ശ​ത​മാ​നം പോ​ലും കേ​ര​ള നേ​താ​ക്ക​ൾ ആ​രും വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

താ​ൻ വി​മ​ർ​ശി​ച്ച​തി​ന്‍റെ പ​ത്തി​ലൊ​രം​ശം പോ​ലും മ​റ്റ് കേ​ര​ള നേ​താ​ക്ക​ൾ മോ​ദി​യെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ത​രൂ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജ​യ​റാം ര​മേ​ശും മ​നു അ​ഷേ​ക് സിം​ഗ്‌​വി​യും പൊ​തു​വേ​ദി​യി​ലാ​ണ് അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ താ​ൻ ട്വീ​റ്റ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ത​നി​ക്ക് അ​യ​ച്ച മെ​യി​ൽ ചോ​ർ​ന്ന​തി​ലെ അ​തൃ​പ്തി​യും ത​രൂ​ർ പ്ര​ക​ടി​പ്പി​ച്ചു. മെ​യി​ൽ ചോ​ർ​ത്തി​യ​വ​ർ അ​തി​ന്‍റെ മ​റു​പ​ടി​കൂ​ടി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മ​ൽ​ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ത​രൂ​രി​ന്‍റെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ തു​ട​ങ്ങി നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts