ഞെട്ടിക്കുന്ന ജിംനാസ്റ്റിക് പ്രകടനവുമായി സാനിയ അയ്യപ്പന്‍! ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകര്‍; ചിത്രം വൈറല്‍

ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയ താരമാണ് സാനിയ ഇയ്യപ്പന്‍. നേരത്തേ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ‘ചിന്നു’ എന്ന കഥാപാത്രമാണ് സാനിയയെ പ്രശസ്തയാക്കിയത്. പിന്നീട് പ്രേതം2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും എത്തിയിരിക്കുകയാണ് സാനിയ. പക്ഷേ അത് സിനിമയില്‍ അല്ല, മറിച്ച് താരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഒരു കെട്ടിടത്തിന് മുകളില്‍ ഒരു കാല്‍ മുകളിലേക്ക് ഉയര്‍ത്തി രണ്ടു കൈകളും കുത്തി നില്‍ക്കുന്ന ചിത്രമാണ് സാനിയ പങ്കുവച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഏറെ അപകടം പിടിച്ച ഒരു പ്രകടനമാണ് താരം എന്തായാലും നടത്തിയിരിക്കുന്നത്. കണ്ടവരൊക്കെ ഈ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്.

Related posts