സാനിയയ്ക്കും മാലിക്കിനും ആൺകുഞ്ഞ്

ന്യൂഡൽഹി: ടെന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനും ആൺകുട്ടി പിറന്നു. മാലിക് ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അതൊരു ആൺകുട്ടിയാണെന്നും സാനിയയും സുഖമായിരിക്കുന്നുവെന്നും കുറിച്ച ഷോയ്ബ് ആശംസകൾക്കും പ്രാർഥനകൾക്കും നന്ദിയും അറിയിച്ചു.

2010ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. കുട്ടിയുടെ ജനനത്തിനു ശേഷം 2020 ടോക്കിയോ ഒളിംപിക്സോടെ ടെന്നീസ് കോർട്ടിലേക്കു സാനിയ മടങ്ങിയെത്തുമെന്നാണ് സൂചന.

Related posts