തൃശൂരിൽ എടിഎം തകർത്ത നിലയിൽ; മോഷണ ശ്രമത്തിനു പിന്നിൽ പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ്

തൃശൂർ (ചാ​വ​ക്കാ​ട് ): തൃശൂർ ജില്ലയിൽ വീണ്ടും എടിഎം കവർച്ചാശ്രമം. ചാവക്കാട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച​ങ്ങാ​ടി സെ​ന്‍റ​റി​ലു​ള്ള എ​ടി​എം കൗ​ണ്ട​ർ പൊ​ളി​ച്ച് പണം മോഷ്ടിക്കാൻ ശ്ര​മം. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എം കൗ​ണ്ട​റി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

ഇ​ന്നു പണം എടുക്കാൻ എടിഎമ്മിലെത്തിയ വഴിയാ​ത്ര​ക്കാ​രാണ് കൗ​ണ്ട​ർ പൊ​ളി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. സംശയം തോന്നിയ ഇവർ ഉടനെ പോ​ലീ​സി​നെയും ബാങ്ക് അധികൃതരെയും അ​റി​യി​ച്ചു. ചാ​വ​ക്കാ​ട് പോ​ലീ​സെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. മോ​ണി​റ്റ​റും ഡോ​റും പൊ​ളി​ച്ചി​ട്ടു​ണ്ട്.

കാ​മ​റ​യും മ​റ്റും വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​ഘം ഉ​ട​നെ എ​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സംഭവത്തിനുപുറകിൽ പ്രഫഷണൽ സംഘങ്ങളല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെകുറിച്ച് ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി.

Related posts