പ്രായം മുപ്പത്തിയഞ്ചിൽ, പിച്ചിനോട് സലാം പറഞ്ഞ് സാനിയ

മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ടെ​​​​​ന്നീ​​​​​സി​​​​​ന്‍റെ മു​​​​​ഖ​​​​​മാ​​​​​യ സാ​​​​​നി​​​​​യ മി​​​​​ർ​​​​​സ കോ​​​​​ർ​​​​​ട്ടി​​​​​നോ​​​​​ട് വി​​​​​ട​​​​​പ​​​​​റ​​​​​യു​​​​​ന്നു. ഇ​​​​​ന്ത്യ ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച വ​​​​​നി​​​​​താ താ​​​​​ര​​​​​മാ​​​​​യ സാ​​​​​നി​​​​​യ ഈ ​​​​​സീ​​​​​സ​​​​​ണ്‍ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ വി​​​​​ര​​​​​മി​​​​​ക്കും.

സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ആ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സ് ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ സാ​​​​​നി​​​​​യ ത​​​​​ന്‍റെ വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ തീരുമാനം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

സ്ലോ​​​​​വേ​​​​​നി​​​​​യ​​​​​ൻ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടാ​​​​​യ ത​​​​​മാ​​​​​റ സി​​​​​ദാ​​​​​ൻ​​​​​ഷെ​​​​​ക് – ക​​​​​ജ യു​​​​​വാ​​​​​ൻ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നോ​​​​​ടാ​​​​​ണ് സാ​​​​​നി​​​​​യ മി​​​​​ർ​​​​​സ – യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ നാ​​​​​ദി​​​​​യ കി​​​​​ചെ​​​​​നോ​​​​​ക്ക് സ​​​​​ഖ്യം ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. സ്കോ​​​​​ർ: 4-6, 6-7 (5-7). ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണി​​​​​ൽ മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ രാ​​​​​ജീ​​​​​വ് റാ​​​​​മി​​​​​നൊ​​​​​പ്പം സാനിയ ക​​​​​ള​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്.

ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ

ആ​​​​​റ് ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ഡ​​​​​ബി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ നേ​​​​​ടി​​​​​യ സാ​​​​​നി​​​​​യ 2015 ഏ​​​​​പ്രി​​​​​ലി​​​​​ൽ ഡ​​​​​ബി​​​​​ൾ​​​​​സ് ലോ​​​​​ക റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​നേ​​​​​ട്ടം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​യാ​​​​​ണ് സാ​​​​​നി​​​​​യ. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ 2003 മു​​​​​ത​​​​​ൽ 2013ൽ ​​​​​വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യി​​​​​രു​​​​​ന്നു.

2003ൽ ​​​​​സീ​​​​​നി​​​​​യ​​​​​ർ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ സാ​​​​​നി​​​​​യ 10 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം നീ​​​​​ണ്ട സിം​​​​​ഗി​​​​​ൾ​​​​​സ് ക​​​​​രി​​​​​യ​​​​​റി​​​​​ൽ മു​​​​​ൻ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ മാ​​​​​ർ​​​​​ട്ടി​​​​​ന ഹി​​​​​ൻ​​​​​ഗി​​​​​സ്, വി​​​​​ക്ടോ​​​​​റി​​​​​യ അ​​​​​സാ​​​​​രെ​​​​​ങ്ക, ദി​​​​​നാ​​​​​ര സ​​​​​ഫീ​​​​​ന, സ്വെ​​​​​റ്റേ​​​​ലി​​​​​ന കു​​​​​സ്നെ​​​​​റ്റ്സോ​​​​​വ, വേ​​​​​ര സ്വ​​​​​ന​​​​​രേ​​​​​വ തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​ന്പ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

2007 ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ഡ​​​​​ബ്ല്യു​​​​​ടി​​​​​എ ലോ​​​​​കറാ​​​​​ങ്കിം​​​​​ഗി​​​​​ൽ 27-ാം സ്ഥ​​​​​ന​​​​​ത്ത് എ​​​​​ത്തി ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന റാ​​​​​ങ്കി​​​​​ലെ​​​​​ത്തു​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചു.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഡ​​​​​ബ്ല്യു​​​​​ടി​​​​​എ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ വ​​​​​നി​​​​​താ ടെ​​​​​ന്നീ​​​​​സ് താ​​​​​രം, ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ഇന്ത്യൻ വ​​​​​നി​​​​​ത തു​​​​​ട​​​​​ങ്ങി​​​​​യ ഒ​​​​​രു​​​​​പി​​​​​ടി റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ളും സാ​​​​​നി​​​​​യ​​​​​യു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ണ്ട്.

ഡ​​​​​ബി​​​​​ൾ​​​​​സ് സൂ​​​​​പ്പ​​​​​ർ സ്റ്റാ​​​​​ർ

ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ശ്ര​​​​​ദ്ധ​​​​കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച സാ​​​​​നി​​​​​യ സ്വി​​​​​സ് ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​രം മാ​​​​​ർ​​​​​ട്ടി​​​​​ന ഹി​​​​​ൻ​​​​​ഗി​​​​​സി​​​​​നൊ​​​​​പ്പം 2015ൽ ​​​​​വിം​​ബി​​​​​ൾ​​​​​ഡ​​​​​ൻ, യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2016ൽ ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണും ഈ ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

2009ൽ ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​ഹേ​​​​​ഷ് ഭൂ​​​​​പ​​​​​തി​​​​​ക്കൊ​​​​​പ്പം മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ നേ​​​​​ടി​​​​​യ​​​​​താ​​​​​ണ് സാ​​​​​നി​​​​​യ​​​​​യു​​​​​ടെ ആ​​​​​ദ്യ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം. മ​​​​​ഹേ​​​​​ഷ് ഭൂ​​​​​പ​​​​​തി – സാ​​​​​നി​​​​​യ കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് 2014 ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ലും കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

2014ൽ ​​​​​ബ്ര​​​​​സീ​​​​​ലി​​​​​ന്‍റെ ബ്രൂ​​​​​ണോ സു​​​​​വാ​​​​​ര​​​​​സി​​​​​നൊ​​​​​പ്പം യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​വും സാ​​​​​നി​​​​​യ നേ​​​​​ടി.

ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റു​​​​​ക​​​​​ൾ​​​​​ക്കു പു​​​​​റ​​​​​മേ ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ലും ആ​​​​​ഫ്രോ ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ലും സ്വ​​​​​ർ​​​​​ണ​​​​​വും കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് ഗെ​​​​​യിം​​​​​സി​​​​​ൽ വെ​​​​​ള്ളി​​​​​യും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ഷൊയ്ബ് മാ​​​​​ലി​​​​​ക്കി​​​​​ന്‍റെ ഭാ​​​​​ര്യ​​​​​യാ​​​​​യ സാ​​​​​നി​​​​​യ, 2018ൽ ​​​​​കു​​​​​ഞ്ഞി​​​​​ന്‍റെ ജ​​​​​ന​​​​​ന​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ക​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ട്ടു​​​​​നി​​​​​ന്നെ​​​​​ങ്കി​​​​​ലും 2020ൽ ​​​​​തി​​​​​രി​​​​​ച്ചെ​​​​​ത്തി.

എ​​​​​ന്നാ​​​​​ൽ, പ​​​​​ഴ​​​​​യ ഫോ​​​​​മി​​​​​ലേ​​​​​ക്ക് എ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ഖേ​​​​​ൽ​​​​​ര​​​​​ത്ന​​​​​യും അ​​​​​ർ​​​​​ജു​​​​​ന അ​​​​​വാ​​​​​ർ​​​​​ഡും ന​​​​​ൽ​​​​​കി രാ​​​​​ജ്യം സാ​​​​​നി​​​​​യ​​​​​യെ ആ​​​​​ദ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Related posts

Leave a Comment