എ​ന്തൊ​രു ഫ്ളെ​ക്സി​ബി​ലി​റ്റി​യാ​ണ് സാ​നി​യ​യ്ക്ക്..! സാ​നി​യ​യു​ടെ യോ​ഗ കണ്ട്‌ ഞെ​ട്ടി ആ​രാ​ധ​ക​ർ; ന​ടി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളും

ക്വീ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. റി​യാ​ലി​റ്റി ഷോ​ക​ളി​ൽ തി​ള​ങ്ങി​യ ശേ​ഷ​മാ​ണ് ന​ടി സി​നി​മ​യി​ൽ സ​ജീ​വ​മാ​യ​ത്.

അ​ഭി​നേ​ത്രി എ​ന്ന​തി​നു പു​റ​മെ ന​ല്ലൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ക്വീ​നി​ന് പി​ന്നാ​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​രു​ന്നു.

ചി​ത്ര​ത്തി​ലെ ജാ​ൻ​വി എ​ന്ന ക​ഥാ​പാ​ത്രം ന​ടി​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രു​ന്നു. ലൂ​സി​ഫ​റി​ന് പു​റ​മെ പ്രേ​തം 2, പ​തി​നെ​ട്ടാം പ​ടി എ​ന്ന ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​രു​ന്നു. സി​നി​മാ​ത്തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​കാ​റു​ള​ള താ​ര​മാ​ണ് സാ​നി​യ.

ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ത​ന്നെ ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കാ​റു​ണ്ട ്. ലോ​ക് ഡൗ​ണ്‍ സ​മ​യം സാ​നി​യ ഇ​യ്യ​പ്പ​ൻ പ​ങ്കു​വെ​ച്ച പു​തി​യൊ​രു യോ​ഗാ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ഏ​റെ ശ​രീ​ര വ​ഴ​ക്ക​ത്തോ​ടെ ചെ​യ്യു​ന്ന വ​ർ​ക്കൗ​ട്ട് ചി​ത്ര​മാ​ണ് സാ​നി​യ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി​യു​ടെ പു​തി​യ ചി​ത്രം ക​ണ്ട ് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

എ​ന്തൊ​രു ഫ്ളെ​ക്സി​ബി​ലി​റ്റി​യാ​ണ് സാ​നി​യ​യ്ക്ക് എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. ഒ​പ്പം ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളും ന​ടി​യു​ടെ പോ​സ്റ്റി​ന് താ​ഴെ​യാ​യി വ​ന്നി​രി​ക്കു​ന്നു.

നി​ങ്ങ​ൾ പ​ശു​വി​ന് പാ​ലി​ന് പ​ക​രം റ​ബ്ബർ പാ​ലൊ​ഴി​ച്ച ചാ​യ ആ​ണോ കു​ടി​ക്കു​ന്ന​ത് എ​ന്നാ​ണ് മ​റ്റൊ​രാ​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ട​നെ ത​ന്നെ ഒ​രു യോ​ഗ ട്യൂ​ട്ടോ​റി​യ​ൽ ക്ലാ​സ് തു​ട​ങ്ങൂ എ​ന്നും ആ​രാ​ധ​ക​ർ സാ​നി​യ​യോ​ട് ചോ​ദി​ക്കു​ന്നു.

താ​ൻ ശ​രി​ക്കും സി​നി​മാ താ​രം ആ​ണോ, അ​തോ ജിം​നാ​സ്റ്റി​ക് ആ​ർ​ടി​സ്റ്റോ? എ​ന്നാ​ണ് ന​ടി​യു​ടെ പോ​സ്റ്റി​ന് താ​ഴെ വ​ന്ന മ​റ്റൊ​രു ക​മ​ന്‍റ്. മു​ന്പും ത​ന്‍റെ വ​ർ​ക്കൗ​ട്ട് ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച താ​ര​മാ​ണ് സാ​നി​യ. ബാ​ല​താ​ര​മാ​യി​ട്ടാ​ണ് സാ​നി​യ ആ​ദ്യം മ​ല​യാ​ള​ത്തി​ൽ എ​ത്തി​യ​ത്. മ​മ്മൂ​ട്ടി​യു​ടെ ബാ​ല്യ​കാ​ല​സ​ഖി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ആ​ദ്യം അ​ഭി​ന​യി​ച്ച​ത്.

തു​ട​ർ​ന്ന് അ​പ്പോ​ത്തി​ക്കി​രി എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. പ​തി​നെ​ട്ടാം പ​ടി എ​ന്ന ചി​ത്ര​മാ​ണ് സാ​നി​യ​യു​ടേ​താ​യി ഒ​ടു​വി​ൽ മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്.

മു​ന്പ് ത​ല​കു​ത്തി നി​ന്ന് അ​ഭ്യാ​സ പ്ര​ക​ട​നം കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യും സാ​നി​യ പ​ങ്കു​വ​ച്ചി​രു​ന്നു. അ​സാ​മാ​ന്യ മെ​യ്വ്‌വഴ​ക്ക​ത്തി​നും ഡാ​ൻ​സി​നും കൈ​യ​ടി നേ​ടി​യി​ട്ടു​ള​ള താ​ര​മാ​ണ് സാ​നി​യ.

നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന നി​ര​വ​ധി ച​ല​ഞ്ചു​ക​ളും ഏ​റ്റെ​ടു​ത്ത് ചെ​യ്ത താ​ര​മാ​യി​രു​ന്നു സാ​നി​യ. കീ​കീ ച​ല​ഞ്ച്. പൂ​ൾ ഡാ​ൻ​സ് തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പ​ങ്കെ​ടു​ത്ത് ന​ടി വീ​ഡി​യോ​സ് പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts

Leave a Comment