സ​ഞ്ജി​തി​ന് കോ​വി​ഡ് ടെ​സ്റ്റ് ജ​യി​ലി​ൽ; ഒ​റി​ജി​നി​ലെ വെ​ല്ലു​ന്ന വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നിർമാണം;  ഇതര സംസ്ഥാനക്കാരൻ പിടിയിൽ



മൂ​വാ​റ്റു​പു​ഴ: വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​മി​ച്ചു ന​ൽ​കി​യ കേ​സി​ൽ പി​ടി​കൂ​ടി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

സ്ഥാ​പ​ന ഉ​ട​മ​യാ​യ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ഇ​സ്ലാം​പൂ​ർ സ്വ​ദേ​ശി സ​ഞ്ജി​ത് കു​മാ​ർ മോ​ണ്ട​ലി(30)​നെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ കീ​ച്ചേ​രി​പ്പ​ടി​യി​ലെ ത​ടി​മി​ല്ലി​ന് എ​തി​ർ​വ​ശ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൺ സ്റ്റോ​പ്പ് ഷോ​പ്പ് എ​ന്ന ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്ഥാ​പ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​വി​ടെ നി​ന്നും വ്യാ​ജ സ​ർ​ട്ടി​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ സൈ​ബ​ർ സെ​ൽ വി​ഭാ​ഗം സ്ഥാ​പ​ന​ത്തി​ലെ ക​മ്പ്യൂ​ട്ട​റും, മ​റ്റ് ഇ​ലെ​ക്ടോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ​യും, കൂ​ടാ​തെ കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ പേ​രി​ലു​മാ​ണ് ഇ​യാ​ൾ വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്(RTPCR) നി​ർ​മി​ച്ചു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രി​ക​രി​ച്ചു റെ​യി​ൽ​വേ ടി​ക്ക​റ്റ്, ഫ്ലൈ​റ്റ് ടി​ക്ക​റ്റ്, മ​ണി ട്രാ​ൻ​സ്ഫ​ർ തു​ട​ങ്ങി​യ​വ എ​ടു​ത്തു​ന​ൽ​കു​ന്ന​താ​യി​രു​ന്നു സ്ഥാ​പ​നം.

ഇ​തേ​കൂ​ടാ​തെ ക​മ്മീ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണം അ​ന്യ​സം​ഥാ​ന​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന പ​രി​പാ​ടി​യും ന​ട​ത്തി​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സ്ഥാ​പ​നം പൂ​ട്ടി സീ​ൽ ചെ​യ്തു. കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ഈ ​സ്ഥാ​പ​നം കേ​ന്ദ്രി​ക​രി​ച്ചു ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് മൂ​വാ​റ്റു​പു​ഴ സി​ഐ കെ.​എ​സ്. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment