വാവാ സുരേഷിന് പാമ്പു കടിയേറ്റു; വിവിധ ഇനം പാമ്പുകളെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ

vavasuresh1മാന്നാര്‍: പാമ്പിനെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനിടയില്‍ വീണ്ടും വാവ സുരേഷിന് കടിയേറ്റു. പുത്തന്‍ തലമുറിയിലെ വിദ്യാര്‍ഥികളെ വിവിധ ഇനം പാമ്പുകളെ കുറിച്ചും അതി ജീവന മാര്‍ഗ്ഗത്തെ കുറിച്ചും പഠിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഇന്നലെ മാന്നാര്‍ നായര്‍ സമാജം സ്കൂളിലെ നേച്ചര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൈവശം ഉണ്ടായിരുന്ന വിവിധയിനം പാമ്പുകളെ തിരിച്ചറിയുന്ന രീതിയാണ് വിദ്യാര്‍ഥികളെ ആദ്യം പഠിപ്പിച്ചത്. തുടര്‍ന്ന് പാമ്പുകളുടെ കടിയേറ്റാല്‍ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചും അതിനുള്ള പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും പഠിപ്പിച്ചു. ഇതിനിടയില്‍ കൈയിലുണ്ടായിരുന്ന ഒരു പാമ്പിനെ ചുണ്ടോട് അടുപ്പിച്ച് ഉമ്മ വയ്ക്കുന്നതിനിടയില്‍ ചുണ്ടില്‍ കടിക്കുകയായിരുന്നു.

എന്നാല്‍ നൂറോളം തവണ തന്നെ പാമ്പ് കടിച്ചിട്ടുള്ളതിനാലും ഇതിനുള്ള പ്രതിരോധ ശക്തി തന്റെ ശരീരത്തിനുള്ളതിനാലും ഇപ്പോള്‍ പാമ്പ് കടിയേറ്റാല്‍ തനിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് വാവ സുരേഷ് പറഞ്ഞു. എന്നാല്‍ ഇത് വിദ്യാര്‍ഥികളും മറ്റും അനുകരിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയാണ് വാവാ സുരേഷ് വേദി വിട്ടത്.

Related posts