“ജീ​വാം​ശ​മാ​യി…’- താരത്തിളക്കമില്ലാതെ ശാന്തച്ചേച്ചി പാടി; ഇരുകൈയും നീട്ടി സ്വീകരിച്ച് സോ​ഷ്യ​ൽ​മീ​ഡി​യ

ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തി​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലെ ജീ​വാം​ശ​മാ​യി എ​ന്നാരംഭിക്കുന്ന ഗാ​നം നെ​ഞ്ചി​ലേ​റ്റാ​ത്ത മ​ല​യാ​ളി​കളാ​രും ഉ​ണ്ടാ​കി​ല്ല. അ​വ​ർ ഓ​രോ​രു​ത്ത​രും ഗാ​ന​ത്തി​ലെ വ​രി​ക​ൾ നാ​വി​ൻ തു​മ്പി​ൽ കൂ​ടി ഒ​രു വ​ട്ട​മെ​ങ്കി​ലും ചൊ​ല്ലി​യി​ട്ടു​മു​ണ്ട്.

ഈ ​ഗാ​ന​മാ​ല​പി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ശ​സ്തി സ്വ​ന്ത​മാ​ക്കി​യ​വ​ർ നി​ര​വ​ധി​യാ​ണ്. അ​ത്ത​ര​ത്തി​ൽ ഈ ​ഗാ​നം മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ലെ അ​വ​സാ​ന​ത്തെ ആ​ളാ​യി മാ​റു​ക​യാ​ണ് ശാ​ന്ത എ​ന്ന വീ​ട്ട​മ്മ. അ​തി​മ​നോ​ഹ​ര​മാ​യാ​ണ് ഇ​വ​ർ തീ​വ​ണ്ടി​യി​ലെ ജീ​വാം​ശ​മാ​യി എ​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ ഇ​തി​നോ​ട​കം ത​ന്നെ നെ​ഞ്ചി​ലേ​റ്റി​യ ഗാ​നം തീ​വ​ണ്ടി​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ കൈ​ലാ​സ് മേ​നോ​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

നാ​ദ ത​രം​ഗി​ണി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ​കൂ​ടി​യാ​ണ് ഈ ​ഗാ​നം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞ ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts