ശബരീശ ദര്‍ശനത്തിന് ഇന്ന് നാലു യുവതികള്‍; ഭക്തരുടെ ശക്തമായ പ്രതിഷേധവും; എല്ലാവരെയും തിരിച്ചയച്ചു

പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇന്ന് നാല് യുവതികൾ ദർശനത്തിനെത്തി. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഇവർ മടങ്ങി. ഞായറാഴ്ച രാവിലെ തെലുങ്കാന സ്വദേശിനികളായ വാസന്തി, ആദിശേഷ എന്നിവരാണ് ആദ്യം ദർശനത്തിനായി എത്തിയത്. എന്നാൽ പ്രതിഷേധമുണ്ടായതോടെ പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​തെ സ​ന്നി​ധാ​ന​ത്തേ​ക്കു​പോ​യ ഇ​വ​രെ നീ​ലി​മ​ല​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട‍​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സു​കാ​ർ ഇ​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി പ​മ്പ​യി​ലെ പോ​ലീ​സ് ഗാ​ർ​ഡ് റൂ​മി​ലേ​ക്കു കൊ​ണ്ടു​വരികയും ചെയ്തു. ഇതിനു പിന്നാലെ ഉച്ചയോടെ ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ ബാ​ല​മ്മ​യെ​ന്ന യു​വ​തി നടപ്പന്തലിലെത്തി. ഡോ​ളി​യി​ലാ​ണ് ഇ​വ​ർ ന​ട​പ്പ​ന്ത​ലി​ൽ എ​ത്തി​യ​ത്. ഇ​വ​ർ​ക്ക് 50 വ​യ​സി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. 47 വ​യ​സാ​യി​രു​ന്നു ഇ​വ​ർ​ക്ക്. ഈ ​രേ​ഖ​ക​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി​ഷേ​ധ​ക്കാ​ർ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. ഇ​തോ​ടെ ബാ​ല​മ്മ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പന്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ പുഷ്പലത എന്ന സ്ത്രീയെ മരക്കൂട്ടത്തുവച്ച് പ്രതിഷേധക്കാർ തടഞ്ഞു. ഇവർക്കും അന്പതു വയസിനു താഴെയാണ് പ്രായമെന്ന് പ്രതിഷേധക്കാർ ആരോപിക്കുകയായിരുന്നു. ഇവരെയും പോലീസ് പിന്നീട് പന്പയിൽ എത്തിച്ചു. അതേസമയം, ബാലമ്മയും പുഷ്പലതയും ഒരുമിച്ചാണ് എത്തിയതെന്നാണ് സൂചന.

Related posts