മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ പീ​ഡി​പ്പി​ച്ചു; ക​ന്ന​ഡ ന​ട​നെ​തി​രേ കേ​സ്

ബം​ഗ​ളൂ​രു: വി​വാ​ഹ വാ​ഗ്ദാ​നം​ചെ​യ്തു പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ന്ന​ഡ ന​ട​ൻ സ​ന്തോ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ട്ടേ​റെ ക​ന്ന​ഡ, ത​മി​ഴ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സ​ന്തോ​ഷി​നെ​തി​രേ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ 27 വ​യ​സു​കാ​രി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​ണു സ​ന്തോ​ഷ് യു​വ​തി​യു​മാ​യി അ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. തു​ട​ർ​ന്നു വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ൽ കൊ​ണ്ടു​പോ​യി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു.

അ​തി​നി​ടെ ന​ട​ൻ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു. ഇ​തു ചോ​ദ്യം​ചെ​യ്ത​തി​നു സ​ന്തോ​ഷ് മ​ർ​ദി​ച്ച​താ​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment