അയാളെപ്പോലെ മസിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ കുറേ കാമുകിമാരെ ഒപ്പിച്ചേനെ! എല്ലാ സീനിലും ഷര്‍ട്ടൂരിയും നടന്നേനെ; ബ്രോക്ക് എഡ്വേഡ് ലെന്‍സറുടെ സൗന്ദര്യത്തില്‍ അസൂയപൂണ്ട് സന്തോഷ് പണ്ഡിറ്റ്

സാധാരാണ ആളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തനെന്ന് മലയാളികള്‍ക്ക് തോന്നിയിട്ടുള്ള വ്യക്തിത്വമാണ് സന്തോഷ് പണ്ഡിറ്റിന്റേത്. എന്തൊരു ആരോഗ്യമാണ് എന്തൊരു കട്ട മസ്സില്‍സാണ്..ഇയ്യാളുടെ പത്തില്‍ ഒന്നെങ്കിലും മസ്സില്‍സ് എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആയേനെ…പറയുന്നത് വേറെയാരുമല്ല, സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് തന്നെ. അഞ്ചു തവണ ഡബ്ല്യൂ ഡബ്ല്യൂ ഈ വേള്‍ഡ് ചാമ്പ്യനായ ബ്രോക്ക് എഡ്വേര്‍ഡ് ലെന്‍സറെ കുറിച്ചാണു സന്തോഷ് പണ്ഡിറ്റ് ഇപ്രകാരം അസൂയപ്പെടുന്നത്. അതു മാത്രമല്ല തന്റെ രൂപം അതുപോലെയായിരുന്നെങ്കില്‍ കുറെ കാമുകിമാരേയും ഒപ്പിച്ചേനേയെന്നും സന്തോഷ് തുറന്നടിച്ചു. കുറെ മസില്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ സീനിലും താന്‍ ഷര്‍ട്ട് ഊരി നടന്നേനെ എന്നും പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഈ ആഗ്രഹങ്ങളെല്ലാം തുറന്നു പറഞ്ഞത്. സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഈ Brock Edward Lensar എന്ന American Professional Wrestler ക്ക് എന്തൊരു ആരോഗ്യമാണ്…എന്തൊരു കട്ട മസ്സില്‍സാണ്….ഇയ്യാളുടെ പത്തില്‍ ഒന്നെങ്കിലും മസ്സില്‍സ് എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ star ആയെനേ…പല പെണ്‍കുട്ടികളും എന്റെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെ…ചുളുവില്‍ കുറച്ച് കാമുകിമാരേയും ഞാന്‍ ഒപ്പിച്ചേനേ…എനിക്കു കുറേ മസ്സില്‍സ് ഉണ്ടായിരുന്നെങ്കില്‍ എല്ലാ സീനിലും ഞാന്‍ ഷര്‍ട്ടൂരി നടക്കുമായിരുന്നു …കഷ്ടം…അതില്ല…ഈ Brock bro ആളൊരു സംഭവം ആണ് കെട്ടോ…നിലവിലെ Universal Champion ആണ്….12-7-1977 ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ വീട് Canadaയിലാണ്….1 m 91 cm ഉയരം….130 kg ഭാരം…മുമ്പ് amateur ആയിരുന്ന ഇദ്ദേഹം 2000 മുതല്‍ പക്കാ professional Wrestler ആയി.. നല്ലൊരു football player കൂടിയാണ്… ഇദ്ദേഹം 5 തവണ WWE world champion ആയിരുന്നു….UFC യില്‍ ഒരു തവണ heavy weight champion ആണ്…. 2006 ല്‍ martial arts (MMA) കടന്ന ഇദ്ദേഹം 2007 ല്‍ വിജയി ആണ്… Undertaker തകര്‍ത്തു WWE യില്‍ ….ഏറ്റവും പ്രായം കുറഞ്ഞ WWE വിജയി ആയിരുന്നു 25 വയസ്സില്‍.. 3 തവണ OVW southern Tag Team champion ആയിരുന്നു…ഇദ്ദേഹത്തിന്റെ വിജയഗാഥ 2017 August വരെ തുടരുന്നു….Brock Lensar…. The most accomplished athlete in Professional wrestling history I have ever seen…All the best bro….pl comment… (ലുക്കിലല്ല…work ല്‍ ആണ് കാരൃം….) By.. Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ….)

Related posts