സന്തോഷ് പണ്ഡിറ്റ് സീരിയലിലേക്കും ! ആദ്യമെത്തുന്നത് വീട്ടമ്മമാരുടെ ഇഷ്ട സീരിയലില്‍; ആവേശഭരിതരായി മലയാളികള്‍…

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയിലെ ഒട്ടുമുക്കാല്‍ ജോലികളും തനിയെ ചെയ്ത് ഒരു സിനിമയെടുക്കുന്ന ലോകത്തിലെ തന്നെ ഏകതാരമായിരിക്കും പണ്ഡിറ്റ്.

കൃഷ്ണനും രാധയും പോലുളള സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍ പിന്നീട് പല സൂപ്പര്‍താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളി ഹൗസ് പോലുളള റിയാലിറ്റി ഷോകളുടെ ഭാഗമായി മിനിസ്‌ക്രീനിലും പണ്ഡിറ്റ് അരങ്ങേറിയിരുന്നു.

ഇടയ്ക്ക് ചാനല്‍ പരിപാടികളില്‍ അതിഥിയായും സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ്. ഇത്തവണ സൂര്യ ടിവിയിലെ തിങ്കള്‍ കലമാന്‍ പരമ്പരയിലൂടെയാണ് നടന്‍ എത്തുന്നത്.

ആദ്യമായാണ് ഒരു ടിവി സീരിയലില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്. തിങ്കള്‍ കലമാന്റെതായി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ഭാഗമായ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തിങ്കള്‍കലമാന്‍ പരമ്പരയില്‍ ഉശിരന്‍ സംഭാഷണങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന ക്യാപ്ഷനിലാണ് പ്രൊമോ വീഡിയോ പുറത്തുവന്നത്. തിങ്കള്‍കലമാന്‍ വീഡിയോയില്‍ തന്റെ മാസ് ഡയലോഗുകള്‍ പറയുന്ന സന്തോഷ് പണ്ഡിറ്റിനെ കാണാം.

തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 8.30നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഹരിത ജി നായര്‍, കൃഷ്ണ, രയ്ജന്‍ രാജന്‍ തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിനയത്തിന് പുറമെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായമായ സന്തോഷ് പണ്ഡിറ്റിന് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്.

Related posts

Leave a Comment