പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് അത് സംഭവിച്ചത് ! അന്ന് അമ്മയ്ക്കും അതേ തീരുമാനമായിരുന്നു; വെളിപ്പെടുത്തലുമായി രശ്മി സോമന്‍…

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന താരമായിരുന്നു രശ്മി സോമന്‍. സീരിയലിലൂടെയാണ് താരം ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം രശ്മി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇപ്പോഴിതാ താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരന്‍ തമ്പിയുടെ അക്ഷയപാത്രം എന്ന സീരിയലിലൂടെയാണ് രശ്മി സോമന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രകല എസ് കമ്മത്തിന്റെ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ കമല എന്ന കഥാപാത്രത്തെയാണ് രശ്മി സോമന്‍ അവതരിപ്പിച്ചത്. രശ്മി സോമന്റെ…

Read More

സന്തോഷ് പണ്ഡിറ്റ് സീരിയലിലേക്കും ! ആദ്യമെത്തുന്നത് വീട്ടമ്മമാരുടെ ഇഷ്ട സീരിയലില്‍; ആവേശഭരിതരായി മലയാളികള്‍…

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയിലെ ഒട്ടുമുക്കാല്‍ ജോലികളും തനിയെ ചെയ്ത് ഒരു സിനിമയെടുക്കുന്ന ലോകത്തിലെ തന്നെ ഏകതാരമായിരിക്കും പണ്ഡിറ്റ്. കൃഷ്ണനും രാധയും പോലുളള സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍ പിന്നീട് പല സൂപ്പര്‍താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളി ഹൗസ് പോലുളള റിയാലിറ്റി ഷോകളുടെ ഭാഗമായി മിനിസ്‌ക്രീനിലും പണ്ഡിറ്റ് അരങ്ങേറിയിരുന്നു. ഇടയ്ക്ക് ചാനല്‍ പരിപാടികളില്‍ അതിഥിയായും സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ്. ഇത്തവണ സൂര്യ ടിവിയിലെ തിങ്കള്‍ കലമാന്‍ പരമ്പരയിലൂടെയാണ് നടന്‍ എത്തുന്നത്. ആദ്യമായാണ് ഒരു ടിവി സീരിയലില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്. തിങ്കള്‍ കലമാന്റെതായി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ഭാഗമായ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി…

Read More

സീരിയല്‍ നടി സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത് ! അന്ന് ചെന്നൈയിലെ വീട്ടില്‍ സംഭവിച്ചത് ?

സീരിയല്‍ നടി സബര്‍ണ ആത്മഹത്യ ചെയ്തത് മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് സൂചന. ആത്മഹത്യയോട് അടുത്ത ദിവസങ്ങളില്‍ സബര്‍ണ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വ്യക്തി ബന്ധങ്ങളിലെ തകര്‍ച്ചയും പ്രതീക്ഷയ്ക്കൊത്ത് അവസരങ്ങള്‍ ലഭിക്കാതിരുന്നതും സബര്‍ണയെ വിഷാദത്തിലേക്ക് നയിച്ചിരുന്നു. സബര്‍ണ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. സബര്‍ണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സുബര്‍ണ. ഹരിചന്ദനത്തിലെ വില്ലത്തിയായിരുന്നു സബര്‍ണ. മായമോഹിനി എന്ന സീരിയലില്‍ ആണ്‍വേഷത്തിലും സബര്‍ണ അഭിനയിച്ചിരുന്നു.  

Read More

മിക്കതും പ്രണയവിവാഹം! ആദ്യ വിവാഹം 18-ാം വയസില്‍; പിന്നീട് തുടരെ തുടരെ അഞ്ചു വിവാഹങ്ങള്‍; സീരിയല്‍ ലോകത്തെ സൂപ്പര്‍ താരം രേഖ രതീഷിന്റെ ജീവിതത്തിലൂടെ…

രേഖ രതീഷ് എന്ന പേര് അത്ര സുപരിചിതയല്ല. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ പത്മാവതിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകര്‍. മിന്നും താരമായ രേഖയ്ക്ക് കൈനിറയെ സീരിയലുകളാണ്. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച രേഖയുടെ ജീവിതത്തില്‍ സംഭവിച്ചത് പക്ഷേ സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച രേഖയുടെ ദാമ്പത്യജീവിതം സീരിയലുകളെക്കാള്‍ വലിയ ശോകമാണ്. അഞ്ചു തവണ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യജീവിതത്തില്‍ പരിതാപകരമായിരുന്നു. തിരുവനന്തപുരത്തായിരുന്നു രേഖയുടെ ജനനം. കോളജ് ജീവിതത്തിനിടെ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായി. കൊടുംമ്പിരികൊണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടു മതത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞതോടെ രേഖ സീരിയലില്‍ സജീവമായി. സഹോദരി,…

Read More