സന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; സേവനം ആവശ്യമുള്ള വയനാട്ടുകാര്‍ ഉടന്‍ ബന്ധപ്പെടുക എന്നും പണ്ഡിറ്റ്…

ഈ കോവിഡ് കാലത്തും സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. മലപ്പുറത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലം വയനാട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പണ്ഡിറ്റ് ഇപ്പോള്‍..

പഠിക്കുവാന്‍ ടിവിയില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് ഇതിനോടകം ടിവി നല്‍കാന്‍ പണ്ഡിറ്റിനു കഴിഞ്ഞു. അതുപോലെ വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീന്‍,കുട്ടികള്‍ക്ക് നോട്ട് ബുക്ക്, ഭക്ഷണക്കിറ്റുകള്‍ തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്.

എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വേഗതയെ സാരമായി ബാധിക്കുന്നുവെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്…

Dear facebook family, കുറച്ചു ദിവസമായുള്ള എന്ടെ വയനാട് പര്യടനം തുടരുന്നു. പഠിക്കുവാ൯ TV ഇല്ലാതെ വിഷമിക്കുന്ന നിരവധി പാവപ്പെട്ട കുട്ടികള്ക്ക് അത് നല്കി.

തയ്യില് ഉപജീവന മാ൪ഗ്ഗമാക്കിയ കുറച്ച് സ്ത്രീകള്ക്ക് തയ്യില് മെഷീനും, പാവപ്പെട്ട കുടുംബങ്ങള്ക്ക് ഭക്ഷണ കിറ്റ്, കട്ടില്, നോട്ട് ബുക്ക് നല്കി. (കുറച്ചേ ചെയ്തിട്ടുള്ളു. ഇനിയും നിരവധി കാര്യങ്ങള് പെ൯ഡിങ് ആണേ)ഇടക്കിടക്ക് പെയ്യുന്ന ശക്തമായ മഴ ചാരിറ്റി പ്രവ൪ത്തനങ്ങളെ ബാധിക്കുന്നുണ്ട്.

തയ്യില് മെഷീനോ, TV യോ ആവശ്യമുള്ള കോളനിയില് താമസിക്കുന്ന വയനാട് ജില്ലയിലെ ആളുകള് ഉടനെ ബന്ധപ്പെടുക. (രണ്ട് ദിവസത്തിനുള്ളില്)എല്ലാവ൪ക്കും നന്ദി.

(നന്ദി..അനു ഷാജി ജി, ഹരീഷേട്ട൯, ഷിജി ജി, വിജയ കുമാരി ജി, നിയാസ് ജി, സീതാ ജി, സൗമ്യാ ജി, പ്രഭാകര൯ ജി, ഷാജി ജി രാമചന്ദ്ര൯ ജി, ബിന്ദു ജി, മറ്റു നാട്ടുകാ൪)By Santhosh Pandit

https://www.facebook.com/santhoshpandit/posts/3258638597523711

Related posts

Leave a Comment