സ​ന്തോ​ഷ് ട്രോ​ഫി: ക​ർ​ണാ​ട​ക ഫൈ​ന​ൽ റൗ​ണ്ടി​ൽ

നെ​യ്‌​വേ​ലി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ൽ ക​ർ​ണാ​ട​ക ഫൈ​ന​ൽ റൗ​ണ്ടി​ൽ ക​ട​ന്നു. ത​മി​ഴ്‌​നാ​ടി​നെ സ​മ​നി​ല​യി​ല്‍ കു​രു​ക്കി​യാ​ണ് ക​ര്‍​ണാ​ട​ക​യു​ടെ മു​ന്നേ​റ്റം. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ചു.

ക​ർ​ണാ​ട​ക​യ്ക്ക് വേ​ണ്ടി മ​ല​യാ​ളി താ​രം എ.​എ​സ്.​ആ​ഷി​ഖ്(39) ഗോ​ൾ നേ​ടി. പെ​നാ​ൽ​റ്റി​യി​ൽ ഷോ​ലെ​മ​ലൈ​യാ​ണ്(74) ത​മി​ഴ്നാ​ടി​ന് വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. പി​ന്നീ​ട് ഇ​രു​ടീ​മും വി​ജ​യ​ഗോ​ളി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

നാ​ല് പോ​യ​ന്‍റു​മാ​യാ​ണ് ക​ർ​ണാ​ട​ക ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​ണ്ടു പോ​യി​ന്‍റു​മാ​യി ത​മി​ഴ്നാ​ട് ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്.

Related posts