ഇന്ത്യൻ പര്യടനത്തിന് സ്റ്റാർക്ക് ഇല്ല

മെൽബണ്‍: ഇന്ത്യയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്കിനെ ടീമിൽ നിന്നൊഴിവാക്കി. ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന കെയ്ൻ റിച്ചാർഡ്സണെ സ്റ്റാർക്കിന് പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്‍റി-20 മത്സരങ്ങളുമാണ് പരന്പരയിലുള്ളത്.

പരന്പരയുടെ തുടക്കത്തിൽ ഉണ്ടാകില്ലെങ്കിലും അവസാന മത്സരങ്ങളിൽ ഷോണ്‍ മാർഷ് കളിക്കും. സഹോദരൻ മിച്ചൽ മാർഷിനെ ടീമിൽ നിന്നൊഴിവാക്കി. ഇന്ത്യയ്ക്കെതിരായ ഏകദിന പരന്പരയിൽ കളിച്ച പേസർ പീറ്റർ സിഡിലിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കി. ആരോണ്‍ ഫിഞ്ചാണ് നായകൻ.

ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റൻ), ഉസ്മാൻ കവാജ, ഷോണ്‍ മാർഷ്, പീറ്റർ ഹാൻഡ്സ്കോം, ഗ്ലെൻ മാക്സ് വെൽ, ആഷ്ടണ്‍ ട്യൂർണർ, മാർക്കസ് സ്റ്റോയിനസ്, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, നഥാൻ കൂൾട്ടർ നൈൽ, ജെയ് റിച്ചാർഡ്സണ്‍, കെയ്ൻ റിച്ചാർഡ്സണ്‍, ജാസണ്‍ ബെഹറൻഡോർഫ്, നഥാൻ ലയണ്‍, ആദം സാംപ, ഡാർസി ഷോർട്ട്.

Related posts