കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തി, ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ് അവള്‍ക്ക്, വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി, വിവാഹഫോട്ടോയുടെ പേരില്‍ കളിയാക്കിയവര്‍ കുടുങ്ങും

കണ്ണൂര്‍ ചെറുപുഴയിലെ അനൂപിന്റെയും ജൂബിയുടെയും വിവാഹമായിരുന്നു സോഷ്യല്‍മീഡിയയിലെ സദാചാരക്കാര്‍ക്ക് ഇന്നലെ ആഘോഷിക്കാനുണ്ടായിരുന്ന സംഭവം. പെണ്ണിന് 48 വയസും ചെറുക്കന് ഇരുപത്തഞ്ചുമെന്ന പേരില്‍ വിവാഹപരസ്യത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ലോകത്ത് പറന്നുനടന്നു. രാഷ്ട്രദീപികഡോട്ട്‌കോം ഇരുവരുടെയും മനോവേദന വാര്‍ത്തയാക്കിയതോടെയാണ് ലോകം സത്യമെല്ലാം അറിയുന്നത്.

തനിക്ക് ജൂബിയേക്കാള്‍ രണ്ടുവയസ് കൂടുതലുണ്ടെന്നും അല്ലെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് എന്താണെന്നും അനൂപ് രോഷത്തോടെ ചോദിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് രോഷത്തോടെ അനൂപ് പറയുന്നു.

ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ മതി, പുരുഷന്‍മാര്‍ക്ക് 21. അതില്‍ കൂടുതല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും-ജൂബിയും പറയുന്നു.

കോളജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജൂബിയേക്കാള്‍ രണ്ട് വയസിന് മുതിര്‍ന്നയാളാണ് അനൂപ്. ജൂബിക്ക് 45 വയസ്സും അനൂപിന് 25 വയസ്സും ആണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.

പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്‍തൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാന്‍ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരില്‍ വിവാഹപരസ്യം നല്‍കിയത്. എന്നാല്‍, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണു ചിലര്‍ ദുഷ്പ്രചാരണം നടത്തിയത്.

നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. ‘ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ്.പി. സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റെയും ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശമാണ് രണ്ടു കുടുംബങ്ങള്‍ക്ക് തീരാവേദന സമ്മാനിച്ചത്.

Related posts