കോ​ഴ​ഞ്ചേ​രി സ​ർ​ക്കി​ൾ  സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മുഴുവൻ സീറ്റിലും വിജയിച്ച്  എ​ൽ​ഡി​എ​ഫിന്‍റെ മിന്നു പ്രകടനം


പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ന​ട​ന്ന കോ​ഴ​ഞ്ചേ​രി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ പി.​ജെ. അ​ജ​യ​കു​മാ​ർ, ജെ​റി ഈ​ശോ ഉ​മ്മ​ൻ, മ​ല​യാ​ല​പ്പു​ഴ ശ​ശി, എ​ൻ.​ആ​ർ. നാ​രാ​യ​ണ​പി​ള്ള എ​ന്നി​വ​രും മ​റ്റ് സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ എ​സ്.​വി. വി​ജ​യ​നും ക്ഷീ​ര​സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഹ​രി​ലാ​ലും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പി.​ജി. ഗോ​പ​കു​മാ​റും വ​നി​ത ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും സു​മാ ശ​ശി​യും പ​ട്ടി​ക​ജാ​തി ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പ്ര​സ​ന്ന​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പി​എ​സി​എ​സ് ഇ​ത​ര ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ര​ഘു​കു​മാ​റും വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും റാ​ണി​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Related posts