കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വ​തി​യെ കാ​ണാ​താ​യി​ട്ട് മൂ​ന്നു​ദി​വ​സം: മൊ​ബൈ​ൽ ഓ​ഫ്, തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു

കു​ട​ക്: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി യു​വ​തി​യെ കാ​ണാ​താ​യി. ഐ​ടി പ്രൊ​ഫ​ഷ​ണ​ലും കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​നി​യു​മാ​യ ജി. ​എ​സ് ശ​ര​ണ്യ​യെ (36) ആ​ണ് കാ​ണാ​താ​യ​ത്. മൂ​ന്ന് ദി​വ​സ​മാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബെ​ട്ട വ​ന​മേ​ഖ​ല​യി​ൽ അ​റു​പ​തം​ഗ പോ​ലീ​സ്, വ​നം​വ​കു​പ്പ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യും തി​ര​ച്ചി​ൽ സം​ഘ​ത്തി​ലു​ണ്ട്.

കൊ​ച്ചി​യി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ശ​ര​ണ്യ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ണ് ട്ര​ക്കിം​ഗി​ന് എ​ത്തി​യ​ത്. എ​ന്നാ​ൽ, കാ​ട്ടാ​ന ശ​ല്യ​മു​ള്ള​തി​നാ​ൽ ഒ​റ്റ​യ്ക്കു ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്നു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ യാ​വ​ക​പ്പാ​ടി​യി​ലെ ഹോം​സ്റ്റേ​യി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, 10 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് പോ​യ​ത്.

വ​ഴി തെ​റ്റി​യെ​ന്ന​റി​യി​ച്ചു ശ​ര​ണ്യ​യു​ടെ സ​ന്ദേ​ശം ഉ​ച്ച​യ്ക്കു 2നു ​ല​ഭി​ച്ച​താ​യി ഹോം ​സ്റ്റേ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഉ​ട​ൻ ക​ർ​ണാ​ട​ക വ​നം വ​കു​പ്പും പോ​ലീ​സും തെ​ര​ച്ചി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വ​നം ഡ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

Related posts

Leave a Comment