സ്വാമി പാതയിലും ലാഭക്കൊതിയന്മാർ..! ശബരിമലയിൽ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് അയ്യപ്പൻമാർക്ക് ഭക്ഷ്യ വിഷബാധ; പമ്പാ മണൽപ്പുറത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക്; കുട്ടികൾ അപകടനില തരണം ചെയ്തു

ശ​ബ​രി​മ​ല: ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ സ​ന്നി​ധാ​നം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര സ്വ​ദേ​ശി അ​നു​രാ​ഗ് (10), ആ​ല​ത്തൂ​ർ സ്വ​ദേ​ശി അ​ന​ന്ദു (12), ത​മി​ഴ്നാ​ട് സ്വ​ദേ​ശി പു​ണ്യ​മൂ​ർ​ത്തി (57) എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ന്പാ മ​ണ​ൽ​പു​റ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്നും ഇ​ഡ്ഡ​ലി​യും ച​ട്നി​യും സാ​ന്പാ​റും ക​ഴി​ച്ച​ശേ​ഷം മ​ല​ക​യ​റു​ന്പോ​ഴാ​ണു കു​ട്ടി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യ​ത്.

തു​ട​ർ​ന്നു ഛർ​ദ്ദി​ച്ച് അ​വ​ശ​ത​യി​ലാ​യ ഇ​വ​രെ സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യും ഇ​ന്നു​ച്ച​യോ​ടു​കൂ​ടി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പോ​കാ​മെ​ന്നും മെ​ഡി​ക്ക​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വം ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു വ​ട​ക​ര​സ്വ​ദേ​ശി​ക​ളാ​യ അ​നു​ഷ്ട (ഏ​ഴ്), സാ​ൻ​വി​യ (ഏ​ഴ്), ഗൗ​തം (11) എ​ന്നീ കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​തി​നു സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​രും പ​ന്പ​യി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും ഇ​ഡ്ഡ​ലി​യും മ​റ്റും ക​ഴി​ച്ച​തി​നു ശേ​ഷം ദേ​ഹാ​സ്വ​സ്ഥ​ത ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ന്പ​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ദേ​വ​സ്വം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണു പ​ല ഹോ​ട്ട​ലു​ക​ളി​ലും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് അ​ധി​ക​മാ​വു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​കി​യ സാ​ധ​ന​ങ്ങ​ളും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​വ​യും പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.

Related posts